April 25, 2024

ലൈബ്രറികളെ കാലത്തിനൊത്ത് മാറ്റിയെടുക്കാന്‍ ശ്രമം ഉണ്ടാവണം : ടി സിദ്ധിഖ് എം എല്‍ എ

0
Img 20221230 Wa00302.jpg
കല്‍പ്പറ്റ : ഒരു പ്രദേശത്തിന്റെ വൈജ്ഞാനിക, കലാ-കായിക, സാമൂഹിക മേഖലകളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ലൈബ്രറികളെ ആധുനിക കാലത്തിനൊത്ത് മാറ്റിയെടുക്കാന്‍ ശ്രമം ഉണ്ടാകണം. വായനയും എഴുത്തും ചിന്തയും എല്ലാം പുതുതലമുറക്ക് വിരസമായി കൊണ്ടിരിക്കുന്ന കാലമാണിന്ന്. ആധുനിക സാങ്കേതിക വിദ്യകള്‍ എല്ലാ മേഖലയും കയ്യടക്കുമ്പോള്‍ ലൈബ്രറികളും അതിനനുസരിച്ച് മാറണം. പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വായിക്കാനും കേള്‍ക്കാനും ഉള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. കമ്പ്യൂട്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇന്റര്‍നെറ്റ് സേവനം തുടങ്ങിയവ പുതുതലമുറക്കായി ഒരുക്കി കൊടുക്കാന്‍ ലൈബ്രറികള്‍ക്ക് കഴിയും. അതിനായി ലൈബ്രറി കൗണ്‍സിലുകളും, സര്‍ക്കാറും മുന്‍ കൈയെടുക്കണം. നിലവില്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്‍പോട്ട് കൊണ്ടുപോകാന്‍ ഭരണസമിതികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ അടക്കം പൂര്‍ത്തീകരിക്കാന്‍ സ്വയം പണം കണ്ടെത്തേണ്ട അവസ്ഥയാണ് ഉള്ളത.് ഇതിന് മാറ്റം ഉണ്ടാകണമെന്ന് സിറ്റിസണ്‍സ് ലൈബ്രറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ.ടി സിദ്ധിഖ് പറഞ്ഞു. പി.ജെ ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, പി ടി ഗോപാലക്കുറുപ്പ്, എന്‍ കെ റഷീദ്, കെ എസ് സ്‌കറിയ, ശ്രീദേവി ബാബു, സജീവന്‍ പി ജി, കെ എസ് സുമ, ഫാദര്‍ ജോര്‍ജ് ആലുക്ക, വി കെ ഗോപി, ലാന്‍ വി ആര്‍, വി കെ സുരേഷ് , കെ ഐ തോമസ് മാസ്റ്റര്‍, മനു ജോണ്‍സണ്‍, ജോസ് മടുക്കയില്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *