നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ ഹരിചന്ദിന് ഒഴക്കോടിയിൽ ഊഷ്മള സ്വീകരണം നൽകി
മാനന്തവാടി: ഹൈദരാബാദിൽ വെച്ച് നടന്ന നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ മെഡൽ നേടിയ ഹരിചന്ദ് വി.വി.ക്ക് സി.പി.ഐ (എം) ഒഴക്കോടി ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ.ടി. വിനു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. പുഷ്പൻ ഹരിചന്ദിനെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.ഡി. ഷാജി, എ.വി. മാത്യു, ജി.കെ. സുരേന്ദ്രൻ, കൊല്ലിയിൽ ബാലകൃഷ്ണൻ, സന്തോഷ് വെള്ളാപ്പിള്ളിൽ, ജോൺസൺ കൈതമന എന്നിവർ പ്രസംഗിച്ചു. ഒഴക്കോടിയിൽ താമസിക്കുന്ന വിനുവിൻ്റെയും രജനിയുടെയും മകനായ ഹരിചന്ദ് കണിയാരം ടി.ടി.ഐ.യിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.





Leave a Reply