April 25, 2024

പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ കഞ്ചാവും എം ഡി എം എയുമായി നിരവധിപേർ പിടിയിൽ

0
Img 20230101 Wa00392.jpg
കൽപ്പറ്റ : വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിലും, അന്തര്‍സംസ്ഥാന-ജില്ലാ അതിര്‍ത്തികളിലും നടത്തിയ പ്രത്യേക പരിശോധനകളിലും, വാഹന പരിശോധനയിലും 1.04 ഗ്രാം എം ഡി എം എയും 125 ഗ്രാം കഞ്ചാവും കണ്ടുകെട്ടി. നിരോധിത ലഹരി ഉപയോഗിച്ചതിനും കയ്യില്‍ വച്ചതിനും ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 28 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവിന് സമീപം വെച്ച് അനധകൃതമായി 110 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് മുഹമ്മദ് സുഹൈല്‍(23), വാണിമേല്‍, കോഴിക്കോട് എന്ന  യുവാവിനെ  വാഹനം സഹിതം പുല്‍പ്പള്ളി  എസ് ഐ  പി .ജി .സാജനും സംഘവും പിടികൂടി.കല്‍പറ്റ ബൈപ്പാസ് റോഡില്‍ ടി പി ടൈല്‍സിനു സമീപം റോഡ് സൈഡില്‍ നിരോധിത മയക്കു മരുന്ന് ഇനത്തില്‍പ്പെട്ട 0.420 ഗ്രാം എംഡിഎം എ  കൈവശം സൂക്ഷിച്ചതായി കാണപ്പെട്ട മുഹമ്മദ് ഷാഫി(38), ജ്യോതിനിലയം, ബാംഗ്ലൂര്‍, എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
 കല്‍പറ്റ  പളളിത്താഴെ എന്ന സ്ഥലത്തുളള ലക്കി ഫ്‌ളാറ്റിനു സമീപം റോഡ് സൈഡില്‍ നിരോധിത മയക്കു മരുന്ന് ഇനത്തില്‍പ്പെട്ട 0.240 ഗ്രാം എം ഡി എം എ  കൈവശം സൂക്ഷിച്ചതായി കാണപ്പെട്ട ഷെബിന്‍(27), പൂവത്തുംകരയില്‍, കല്‍പറ്റ, എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
അമ്പലവയല്‍, മഞ്ഞപ്പാറ ക്വാറി വളവ് എന്ന സ്ഥലത്ത് വെച്ച് നിരോധിത മയക്കു മരുന്ന് ഉത്പന്നമായ 0.40 എം എൽ  എം ഡി എം എ യും 15 ഗ്രാം   കഞ്ചാവും കൈവശം വെച്ചതായി കാണപ്പെട്ട സഹദ്. കെ. പി(22), കോട്ടപ്പറമ്പില്‍, അമ്പലവയല്‍, ജോബിന്‍(29),കണിമംഗലത്ത്, അമ്പലവയല്‍, സുധീര്‍. കെ. എസ്സ(29), കല്ലുങ്കല്‍,അമ്പലവയല്‍, റിച്ചാസ്(27), തടത്തില്‍, അമ്പലവയല്‍ എന്ന യുവാക്കള്‍ളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൂടാതെ വിവിധയിടങ്ങളിലായി നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിന് 21 പേര്‍ക്കെതിരെ എൻ ഡി പി എസ്  ആക്ട് പ്രകാരം 21 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news