April 19, 2024

കടൽമാട് പള്ളിയിൽ ഓർമ്മപെരുന്നാളിന് കൊടിയേറി

0
Img 20230101 Wa00382.jpg
കടൽമാട്:സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ദൈവ മാതാവിൻ്റെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി .ഫാ. ബാബു തോമസ് അരത്തമ്മ മൂട്ടിൽ , ഫാ. സഞ്ജു എൻ ജോസ് എന്നിവർ കൊടി ഉയർത്തി ,ജനുവരി അഞ്ച്, ആറ്, ഏഴ്, തിയ്യതികളിലാണ് പ്രധാന പെരുന്നാൾ. അഞ്ചിന് വൈകിട്ട്സെമിത്തേരിയിൽ ധൂപപ്രാർത്ഥന , കരിങ്ങലോട് കുരിശടിയിൽ സദ്ധ്യാനമസ്ക്കാരം, പള്ളിയിലേക്ക് പ്രദക്ഷിണം ,അദ്ധ്യാന്മീക സംഘടനകളുടെ വാർഷികം, നേർച്ച ഭക്ഷണം എന്നിവ നടക്കും.ആറിന് വി. കുർബ്ബാന , സന്ധ്യാ നമസ്ക്കാരം വചന ശുശ്രൂഷ, ഗാന ശുശ്രൂഷ, പ്രദക്ഷിണം , നേർച്ചഭക്ഷണം
ഏഴിന് വി. മൂന്നുമേൽ കുർബ്ബാന, പ്രസംഗം , പ്രദക്ഷിണം, നേർച്ചഭക്ഷണം
വൈകിട്ട് സന്ധ്യാപ്രാർത്ഥന , നേർച്ചഭക്ഷണം
 കലാപരിപാടികൾ, കരോക്കേ ഗാനമേള എന്നിവയുമുണ്ടാകും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *