May 16, 2026

തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ദേഹത്തുവീണ് ഗൃഹനാഥൻ മരണപ്പെട്ടു

0
IMG-20230101-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥൻ മരണപ്പെട്ടു. എരിയപ്പള്ളി നെല്ലിമണ്ണിൽ രാജൻ (52) ആണ് മരണപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൽപ്പറ്റ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടയിൽ ചുരത്തിൽ ഗതാഗത കുരുക്കായതും ആശുപത്രിയിലെത്തിക്കുവാൻ താമസം നേരിട്ടതായി ബന്ധുക്കൾ പറഞ്ഞു. ബി.ജെ.പി. പ്രാദേശിക നേതാവായിരുന്ന രാജൻ പുൽപ്പള്ളി താഴെ അങ്ങാടിയിൽ ഭക്ഷണശാല നടത്തിവരികയായിരുന്നു. ഭാര്യ വസന്ത .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *