April 26, 2024

പാറക്കടവ് അക്ഷര ഗ്രന്ഥശാലയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

0
Img 20230102 Wa00042.jpg
 പുൽപ്പള്ളി : പാറക്കടവ് അക്ഷര ഗ്രന്ഥശാലയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.അക്ഷര ഗ്രന്ഥശാല പ്രസിഡന്റ് ഷൈജു വർഗീസ് സ്വാഗതം ആശംസിച്ചു.
സുൽത്താൻ ബത്തേരി ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ സത്താറിന്റെ അധ്യക്ഷതയിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി . കെ വിജയൻ ഉദ്ഘാടനം ചെയ്തു.മുഖ്യ പ്രഭാഷണം ജില്ലാ പഞ്ചായത്ത് മെമ്പർ ബീന ജോസ് നടത്തി .മെമ്പർമാരായ പി. കെ ജോസ് പനച്ചിക്കൽ, മണി പാമ്പനാൽ, പുഷ്പവല്ലി നാരായണൻ,ലൈബ്രറി കൗൺസിൽ മുള്ളൻകൊല്ലി പഞ്ചായത്ത് ചെയർമാൻസജി ജോസ് ആക്കാംന്തിരി, കൺവീനർ ഉണ്ണിക്കുട്ടൻ മാസ്റ്റർ , പി. ടി പ്രകാശ്, 
സാബു കണ്ണക്കാ പറമ്പിൽ, ഫ്രാൻസിസ് ( പ്രഭാത് ഗ്രന്ഥശാല) 
, മനോഹരൻ (സി .പി .എം ), നാരായണൻ( ബി .ജെ .പി ) എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി മനു ഐക്കര നന്ദി പറഞ്ഞു. തുടർന്ന് ചേമ്പ്ര പീക്ക് കൽപ്പറ്റയുടെ ഗാനമേളയും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *