August 31, 2026

ഏക സിവിൽ കോഡ് സംഘ് പരിവാർ അജണ്ട:മുസ്ലിം കോർഡിനേഷൻ കമ്മിറ്റി

0
IMG-20230102-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി  : ഏക സിവിൽ കോഡ് നടപ്പാക്കുകയെന്ന സംഘ്
പരിവാർ അജണ്ടയെ പൊതു സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്ന് മാനന്തവാടി മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.പൊതു സമൂഹത്തിന് മേൽ ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കയാണെങ്കിൽ അതിൻ്റെ പ്രത്യാഘാതം മുഴുവൻ ഇന്ത്യക്കാരെയുമാണ് ബാധിക്കുക. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും സിക്ക്കാരനും അത് ദോഷകരമായിരിക്കും കമ്മിറ്റി പ്രസ്താനയിൽ പറഞ്ഞു. ചെയർമാൻ ബ്രാൻ അലി
അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനീർ ദാരിമി ,ജമാലുദ്ധീൻ സഅദി, സെയ്തു കുടുവ
മുഹമ്മദ് ഷീൻ,ഷാനവാസ്
തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *