April 27, 2026

പുതുവത്സരത്തില്‍ ജില്ലയിലെ വീവറേജസ് ഔട്ട് ലെറ്റില്‍ വിറ്റഴിച്ചത് രണ്ട് കോടി 86 ലക്ഷം രൂപയുടെ മദ്യം

0
IMG-20230102-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുതുവത്സരത്തില്‍ ജില്ലയിലെ ആറ് വീവറേജസ് ഔട്ട് ലെറ്റില്‍ മാത്രം വിറ്റഴിച്ചത് രണ്ട് കോടി 86 ലക്ഷം രൂപയുടെ മദ്യം. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കല്‍പ്പറ്റയിലാണ്. കുറവ് പുല്‍പ്പള്ളിയിലും. ഏകദേശം 67 ലക്ഷം രൂപയുടെ മദ്യമാണ് കല്‍പ്പറ്റ വീവറേജ് ഔട്ട് ലെറ്റില്‍ വിറ്റത്.
ബത്തേരിയില്‍ 48 ലക്ഷത്തിന്റെയും, അമ്പലവയലില്‍ 35 ലക്ഷത്തിന്റെയും മദ്യമാണ് വിറ്റഴിച്ചത്. മാനന്തവാടിയില്‍ 56 ലക്ഷത്തിന്റെയും, പനമരത്ത് 46 ലക്ഷത്തിന്റെയും മദ്യവും വിറ്റഴിച്ചു, പുല്‍പ്പള്ളിയിൽ 34 ലക്ഷം രൂപയുടെ മദ്യവും വിറ്റു. ഇത് ബീവറേജ്‌സ് ഔട്ട്‌ലെറ്റിലെ കണക്കുകൾ മാത്രം. ബാറുകളിലെ കണക്കുകള്‍ നോക്കിയാല്‍ അഞ്ച് കോടിക്കു മുകളിൽ പോകുമെന്നതിൽ യാതൊരു സംശയവുമില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *