April 27, 2026

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡി ലൈസൻസ് നടത്തി

0
IMG_20230102_131330.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :കേരള ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് ഫുട്ബോൾ പരിശീലകർക്കായി എ. ഐ.എഫ്.എഫ്. 
ഡി ലൈസൻസ്‌ സർടിഫിക്കറ്റ് കോഴ്സ് നടത്തി. വയനാട് ജില്ലാ  ഫുട്ബോൾ അസോസിയേഷൻ ആണ്  കോഴ്സ് സംഘടിപ്പിച്ചത്. ബത്തേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഡിസംബർ 26 മുതൽ 31 വരെ ആയിരുന്നു പരിശീലനം നടന്നത്. ആറു ദിവസം നീണ്ട പരിശീലനത്തിൽ രണ്ട് പ്രാക്റ്റിക്കൽ പരീക്ഷയും ഒരു തീയറി പരീക്ഷയും ഉണ്ടായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് വേണ്ടി ലീഡ് കോച്ച് എഡ്യൂക്കേറ്റർ ഷഫീഖ് ഹസ്സൻ മഠത്തിൽ പരിശീലനം നൽകിയത്. പരിശീലനത്തിൽ സന്തോഷ് ട്രോഫി താരങ്ങളായ റാഷിദ് , മുഹമ്മദ് റാഫി തുടങ്ങിയവരും, വയനാട് ജില്ലയിലെ 20 ഓളം പരിശീലകരും, പഴയ കാല കളിക്കാരും പങ്കെടുത്തു.  ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പ്രവീൺ, കോഴ്സ് കോഓർഡിനേറ്റർ സന്തോഷ് മാസ്റ്റർ, തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *