April 20, 2024

ജീവിതത്തിന്റെ കനൽ വഴികളിലൂടെ പാർവതി :സുമനസ്സുകളുടെ സഹായം തേടുന്നു

0
Img 20230103 121544.jpg
• റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി
 
 പുൽപ്പള്ളി : പുൽപ്പള്ളി കോളറാട്ട് കുന്ന് പ്രിയദർശിനി  കോളനിയിലെ പാർവതി ( 67 ) ഒരു കാൽ പാദമി ല്ലാതെ  ജീവിതത്തോട് പട പൊരുതാൻ തുടങ്ങിയിട്ട് പതിനൊന്നു വർഷങ്ങൾ.
 കഴിഞ്ഞദിവസം കോളറാട്ടുകുന്ന് പ്രിയദർശിനി കോളനിയിൽ നിന്നും ചേകാടി പുഴയിൽ അലക്കുന്നതിനിടെ കാൽ വഴുതിവീണ് മരിച്ച ആദിത്യ സുമേഷി ( 17 ) ന്റെ മുത്തശ്ശിയാണ് പാർവതി.
 ആറുവർഷം മുൻപാണ് കോയമ്പത്തൂരിൽ നിന്നും തമിഴ് വംശജയായ പാർവതിയും, കുടുംബവും പുൽപ്പള്ളിയിൽ എത്തുന്നത്.
 കോയമ്പത്തൂരിൽ ചെരുപ്പ് തുന്നിയാണ് അവർ ജീവിതം നയിച്ചു പോന്നിരുന്നത്.
 11 വർഷം മുമ്പ് ആണി കൊണ്ട് വ്രണമായത് മൂലം ഒരു കാൽപാദം പാർവതിയുടെ മുറിച്ചു കളഞ്ഞിരുന്നു .
 പുൽപ്പള്ളിയിൽ വന്നതിനുശേഷവും ചെരുപ്പ് തുന്നിയും കൊച്ചു മക്കളെ വളർത്തുന്നതിന് , അവരുടെ മാതാപിതാക്കളെ സഹായിക്കുന്നതിനു വേണ്ടി ഭിക്ഷാടനം നടത്തിയുമാണ് പാർവതി ഉപജീവനം നടത്തിയിരുന്നത് .
 പാർവതിയുടെ മകൾ ശാന്തിയെ തന്റെ തന്നെ കുലത്തിലെ സുമേഷിന് വിവാഹം കഴിച്ചു കൊടുക്കുകയും, മൂന്നു കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ അവർക്ക് താങ്ങായി പാർവതി ഓരോ ദിവസവും  തന്റെ ജീവിതം അവരോട് ചേർത്തുവയ്ക്കുകയും ചെയ്തു.
 ശാന്തിയുടെ ഭർത്താവായ സുമേഷിന് അപസ്മാര രോഗമുള്ളതിനാൽ കൂലിപ്പണിക്ക് പോകുന്നത് തന്നെ വളരെ കുറവാണ് .
 ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ച് ശാന്തി  പഞ്ചായത്ത് പണിക്ക് പോകുന്നതിൽ നിന്ന് കിട്ടുന്ന വേതനവും, പാർവതിയുടെ പെൻഷനും, ഭിക്ഷാടനത്തിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനവുമാണ് ആ കുടുംബത്തിന്റെ ആശ്രയം.
 കയറിക്കിടക്കാൻ വീടു പോലുമില്ലാത്ത ഈ കുടുംബം ഒരു ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചു വരുന്നത്.
 കാൽപാദങ്ങൾ ഇല്ലാത്ത പാർവതി ദിവസവും രാവിലെ എട്ടു മണിമുതൽ പുൽപ്പള്ളി ടൗണിലൂടെ ഭിക്ഷാടനം നടത്തിയാണ് തന്റെ കൊച്ചു മക്കൾക്ക് ആവശ്യമായ മിതമായ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത്.
 കഷ്ടപ്പാടിനിടയിലും ആദിത്യയുടെയും, അനുജന്മാരുടെയും കുറുമ്പുകളാണ് തന്റെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ പ്രേരിപ്പിച്ച ഘടകമെന്ന് പാർവതി പറയുന്നു.
പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ആദിത്യ ഈ മുത്തശ്ശിയുടെ ജീവിത വഴിത്താരയിൽ കരുത്ത് പകരുന്ന കെടാ വിളക്കായിരുന്നു.
ഭിക്ഷാടനം നടത്തി കിട്ടുന്ന തുക കൊച്ചു മകളുടെ പഠനത്തിന് പാർവ്വതി നൽകി യിരുന്നു.
 പഠനത്തിൽ മിടുക്കിയായിരുന്ന ആദിത്യയുടെ മരണം പാർവതിയെയും, കുടുംബ ത്തെ യും ഏറെ തളർത്തിയിരിക്കുന്നു.
ഇപ്പോളുള്ള ജീവിത പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് പാർവ്വതി സുമനസുകളുടെ സഹായം തേടുന്നു.
 അക്കൗണ്ട് നമ്പർ :
A/ C 0863108037356.
Canara Bank Pulpally.
IFSC Code: CNRB0000863.
MICRCode:673015820.
Bhuvanesh S. M
S/ O Sumesh Priyadarsini Colony.
Kalanadikolly (P.O)
Eriyappalli, Wayanad.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *