മുട്ടില് ഗ്രാമപഞ്ചായത്തില് എ.ബി.സി.ഡി ക്യാമ്പ്
കൽപ്പറ്റ : മുട്ടില് ഗ്രാമപഞ്ചായത്തില് പട്ടികവര്ഗ്ഗ വിഭാഗക്കാര്ക്ക് രേഖകള് നല്കുന്ന എ.ബി.സി.ഡി ക്യാമ്പ് ജനുവരി നാല് , അഞ്ച് , ആറ് തീയതികളില് മുട്ടില് കുട്ടമംഗലം മുസ്ലീം ഓര്ഫനേജ് ദുആ ഹാളില് നടക്കും. ക്യാമ്പ് ടി. സിദ്ദിഖ് എം.എല്.എ ഉദ്ഘാടനം ചെയ്യും. രേഖകള് ഡിജിറ്റല് ലോക്കറില് സൂക്ഷിക്കാനുള്ള സേവനങ്ങളും ക്യാമ്പില് നല്കുമെന്ന് ജില്ലാ കളക്ടര് എ. ഗീത അറിയിച്ചു. ജില്ലാ ഭരണകൂടം, മുട്ടില് ഗ്രാമ പഞ്ചായത്ത്, പട്ടികവര്ഗ്ഗ വകുപ്പ്, ഐ.ടി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.





Leave a Reply