April 26, 2026

സാശ്രയ സംഘം ‘സമാദരം’ ശാരദാമ്മയെ ആദരിച്ചു

0
IMG_20230103_152118.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:സാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ശാരദാമ്മയെ ആദരിച്ചു. കോട്ടത്തറ കുറുമണി സാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷദിനാഘോഷത്തോട് അനുബന്ധിച്ചാണ് സമാദരം എന്ന പേരില്‍ പ്രദേശത്തെ ഏറ്റവും പ്രായമായ 97 വയസ്സുള്ള ശാരദാമ്മയെ ആദരിച്ചത്.
വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ കൊണ്ട് തള്ളുന്ന ഈ കാലത്ത്  ശാരദാമ്മയെ ഉദാത്തമായ വിധം പരിചരിക്കുന്ന ശാരദാമ്മയുടെ ആറ് മക്കള്‍ക്കും മൊമെന്റോയും നല്‍കി. പുതു തലമുറക്ക് അച്ഛനമ്മമാരോടുള്ള കടപ്പാടും ഉത്തരവാദിത്ത്വവും  മാതൃകയാക്കാനും  ബോധ്യപ്പെടുത്താനുമാണ് സംഘം ഇത്തരം വേറിട്ടൊരു പരിപാടി സംഘടിപ്പിച്ചത്. കുടുംബാംഗങ്ങള്‍ പുതുവത്സര സമ്മാനമായി ശാരദാമ്മയുടെ പേരില്‍ എല്ലാവര്‍ക്കും പുതുവര്‍ഷ ഡയറിയും  സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി കലാപരിപാടിയും സ്നേഹവിരുന്നും സംഘടിപ്പിച്ചു.സംഘം ഭാരവാഹികളായ കുന്നത്ത് ഔസേപ്പ് , പുത്തന്‍ പുരയ്ക്കല്‍ ബെന്നി, ഇലക്കൊടിക്കല്‍ ചാക്കോ, കൊല്ലം കുന്നേല്‍ ടോമി, ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *