April 26, 2026

108 ഗ്രാം എംഡി എം എയുമായി യുവാക്കൾ പിടിയിൽ

0
IMG_20230103_181944.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ :    108 ഗ്രാം  എംഡി എം എയുമായി യുവാക്കൾ പിടിയിൽ.ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി  വയനാട് എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനൻ ടി.ആർ ഉം പാർട്ടിയും മുത്തങ്ങ പൊൻകുഴി ബോർഡറിൽ നടത്തിയ വാഹന പരിശോധനയിലാണ്  മൈസൂരിൽ നിന്നും വന്ന കെ എ   09 എഫ്  5235 എന്ന കർണാടക ആർ.ടി.സി ബസ്സിലെ യാത്രക്കാരിൽനിന്നും 108 ഗ്രാം അതിമാരക മയക്ക് മരുന്നായ എംഡി എം എ പിടിച്ചെടുത്തത്. കർണാടകയിൽ നിന്നും കോഴിക്കോട്ട് എത്തിച്ച് വിതരണം നടത്തുന്നതിനായിട്ടുള്ളതാണ് എം ഡി എം എ എന്നാണ് അറിയുവാൻ സാധിച്ചത്.  ജില്ലയിൽ താമരശ്ശേരി   വീട്ടിൽ തീയ്യകണ്ടിയിൽ  മനോഹരന്റെ  മകൻ ജ്യോതിഷ്, (28,) കോഴിക്കോട്    തോട്ടത്തിൽ വീട്ടിൽ സിദ്ധിക്കിന്റെ  മകൻ ജാബിർ  (28) എന്നിവരെ  അറസ്റ്റ് ചെയ്തു. എൻ ഡി പി എസ് നിയമപ്രകാരം കേസെടുത്തു.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ബി.ഹരിദാസൻ , കെ .വി .പ്രകാശൻ , സിവിൽ എക്സൈസ് ഓഫീസർമാരായ അൻവർ .സി ,ധന്വന്ദ് കെ .ആർ, ഡ്രൈവർ അൻവർ കളോളി എന്നിവർ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *