April 19, 2024

തവിഞ്ഞാൽ കുടുംബശ്രീ എ.ഡി.എസ് മുന്‍ സി.ഡി.എസിനെതിരെയും ഗുരുതര ആരോപണവുമായി ജനാധിപത്യ മഹിള അസോസിയേഷന്‍

0
Img 20230103 185338.jpg
മാനന്തവാടി: തവിഞ്ഞാൽ കുടുംബശ്രീ എ.ഡി.എസിനെതിരെയും മുന്‍  സി.ഡി.എസിനെതിരെയുംഗുരുതര ആരോപണവുമായി ജനാധിപത്യ മഹിള അസോസിയേഷന്‍.തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വര്‍ഡ് കുടുംബശ്രീ എ.ഡി.എസിനെതിരെയും മുന്‍ തവിഞ്ഞാല്‍ സി.ഡി.എസിനെതിരെയുമാണ് ഗുരതര ആരോപണങ്ങളുമായി ജനാധിപത്യ മഹിള അസോസിയേഷന്‍ രംഗത്തെത്തിയത്.മൂപ്പത് ലക്ഷം രൂപയുടെ കൃത്രിമം നടത്തിയതായും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരമെന്നും മഹിളാ അസോസിയേഷന്‍ തവിഞ്ഞാല്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഒരു കുടുംബശ്രീ യൂണിറ്റില്‍ പോലും അംഗമല്ലാത്തവരെയും പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന നിരവധി ആളുകളെ ഉള്‍പ്പെടുത്തി എട്ടാം വാര്‍ഡ് മെമ്പറും മുന്‍ സി.ഡി.എസ് ഭാരവാഹികളും ചേര്‍ന്ന് തുക തട്ടിയെടുത്തതായാണ് ജനാധിപത്യ മഹിള അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. എന്‍.ആര്‍.എല്‍.എമ്മില്‍ രജിസ്‌ററര്‍ ചെയ്യാത്ത ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും കുടുംബശ്രീ നിയമവ്യവസ്ഥക്ക് വിരുദ്ധമായി എ.ഡി.എസ് ഭാരവാഹികളുടെ സീലും ഒപ്പും അടങ്ങിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ്, സാക്ഷി പത്രങ്ങള്‍ എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് മുപ്പത് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. രജിസ്‌ട്രേഷന്‍ ഇല്ലാത്ത വിശ്വദീപം എന്ന കുടുംബശ്രീ 15 ലക്ഷം രൂപയാണ് ലിങ്കേജ്, ജെ.എല്‍.ജി ലോണായി കാനറ ബാങ്കില്‍ നിന്നും വാങ്ങിയത് ഈ കുടുംബശ്രീയില്‍ പതിനൊന്ന് അംഗങ്ങള്‍ ജില്ലക്ക് പുറത്ത് കോഴിക്കോട് ജില്ലക്കാരാണെന്നും മഹിള അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. കൂടാതെ 2019 – 20 കാലയളവില്‍ കുടുംബശ്രീ അംഗങ്ങളുടെ ഇന്‍ഷൂറന്‍സ് തുകയായ അമ്പതിനായിരം രൂപ ഓഫീസിലടക്കാതെ അഴിമതി നടത്തിയതായും അതുകൊണ്ട് തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ അനിഷ സുരേന്ദ്രന്‍, സുജിമ ഷിജു, ജി.കെ. സിമി തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *