April 26, 2024

ബഫർ സോണല്ല സാധു മനുഷ്യർക്ക് സഫർ സോണാണ് : ബിഷപ്പ്

0
Img 20230104 190028.jpg
മാനന്തവാടി:വനസംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങൾ സാധുമനുഷ്യർക്ക്  സംരക്ഷിത മേഖലയല്ലന്നും സഹന ഭൂമിയാണന്നും മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ്.മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്ന മേഖലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് . സംരക്ഷിത മേഖലയിലെ സഹന ജീവിതങ്ങളായി സാധുമനുഷ്യരുടെ ജീവിതങ്ങളെ ആക്കിത്തീർക്കരുതെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു .
ഭദ്രാസന സെക്രട്ടറി ഫാ.ഡോ മത്തായി അതിരംപുഴ, വൈദിക സെക്രട്ടറി ഫാ. ബാബു നീറ്റുങ്കര, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ എം ഷിനോജ്, ഭദ്രാസന ജോ. സെക്രട്ടറി ബേബി വേളാംങ്കോട്ട് ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ  എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *