November 7, 2026

പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെപിണറായി സർക്കാറിനെതിരെയുള്ള കുറ്റവിചാരണ യാത്ര നാളെ

0
IMG_20230105_191126.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെപിണറായി സർക്കാറിനെതിരെയുള്ള കുറ്റവിചാരണ യാത്ര നാളെ.
കെ.പി.സി.സി ആഹ്വാനം ചെയ്ത കേരളത്തിലെ 280 സംഘടനാ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ കുറ്റവിചാരണ യാത്ര എന്ന പേരിൽ നടത്തുന്ന വാഹന പ്രചരണ യാത്രയുടെ ഭാഗമായി പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജാഥ ജനുവരി ആറിന് വെള്ളിയാഴ്ച നീർ വാരത്ത് നിന്നും ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യും. പനമരം, അഞ്ചു കുന്ന്, ദ്വാരക ,പാണ്ടി കടവ്, 2/4, കോറോം, വെള്ളമുണ്ട, 8/4, തരുവണ ,എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് കെല്ലൂർ അഞ്ചാം മൈലിൽ സമാപിക്കും. സമാപന യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി ജമീല അലി പ്പറ്റ ഉദ്ഘാടനം ചെയ്യും. വിവിധ പൊതുയോഗങ്ങളിൽ കെ.കെ.അബ്രഹാം, പി.കെ.ജയലക്ഷ്മി, കെ.എൽ.പൗലോസ്, അഡ്വ.വി.പി.അബ്ദുൽ റഷീദ് കണ്ണൂർ, എന്നിവർ പ്രസംഗിക്കുമെന്ന് ജാഥ ക്യാപ്റ്റൻ കമ്മന മോഹനനും കോ-ഓഡിനേറ്റർ ടി.കെ.മമ്മൂട്ടിയും അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *