September 1, 2026

പിണറായി സർക്കാറിനെതിരെയുള്ള പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ കുറ്റവിചാരണ യാത്ര തുടങ്ങി

0
IMG_20230106_145138.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പിണറായി സർക്കാറിനെതിരെയുള്ള പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ  കുറ്റവിചാരണ യാത്ര തുടങ്ങി.കെ.പി.സി.സി ആഹ്വാനം ചെയ്ത കേരളത്തിലെ 280 സംഘടനാ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ കുറ്റവിചാരണ യാത്ര എന്ന പേരിൽ നടത്തുന്ന വാഹന പ്രചരണ യാത്രയുടെ ഭാഗമായി പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജാഥ  നീർവാരത്ത് നിന്നും ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു .
ജാഥാ ക്യാപ്റ്റൻ കമ്മന മോഹനൻ പതാക ഏറ്റുവാങ്ങി. പനമരം, അഞ്ചുകുന്ന്, ദ്വാരക ,പാണ്ടി കടവ്, 2/4, കോറോം, വെള്ളമുണ്ട, 8/4, തരുവണ ,എന്നിവിടങ്ങളിലെ സ്വീകരണത്തിനു് ശേഷം വൈകുന്നേരം 5 മണിക്ക് കെല്ലൂർ അഞ്ചാം മൈലിൽ സമാപിക്കും. സമാപന യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി ജമീല അലിപ്പറ്റ ഉൽഘാടനം ചെയ്യും. വിവിധ പൊതുയോഗങ്ങളിൽ കെ.കെ.അബ്രഹാം, പി.കെ.ജയലക്ഷ്മി, കെ.എൽ.പൗലോസ്, അഡ്വ.വി.പി.അബ്ദുൽ റഷീദ് കണ്ണൂർ, ജാഥ ക്യാപ്റ്റൻ കമ്മന മോഹനൻ, കോ-ഓഡിനേറ്റർ ടി.കെ.മമ്മൂട്ടി ,ബെന്നി അരിഞ്ചേർമല, ലതീഷ്, സാബു നീർവാരം,  പി.ഡി.തോമസ്, പി.കെ. യൂസഫ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *