May 16, 2026

ഓട്ടോറിക്ഷ ഗുമ്മട്ടി കടയിലേക്ക് ഇടിച്ചു കയറി എട്ട് പേർക്ക് പരിക്ക്

0
IMG_20230106_163009.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഗുമ്മട്ടി കടയിലേക്ക് ഇടിച്ചു കയറി  വിദ്യാര്‍ത്ഥികളടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു.കോപ്പറേറ്റീവ് കോളേജ് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ രഞ്ജിഷ രമേശന്‍ (ബാവലി), സി.എന്‍ നുസ്രത്ത് (ബാവലി), പി. പ്രകൃതി (ഇരുമ്പുപാലം), സോന ഷാജു (കമ്മന), ജി.പി അനിത (തരുവണ), കെ.ടി റിധിഷ (ഇരുമ്പുപാലം) എന്നിവര്‍ക്കും, ഗുമ്മട്ടി കടയുടമ നൗഫലിന്റെ ഭാര്യ ആറാട്ടുതറ കച്ചിപുറത്ത് ജുബൈരിയത്ത് (35), ഓട്ടോ ഡ്രൈവര്‍ വരടിമൂല ഇരുമുളംകാട്ടില്‍ വി.എ ബിജു (47) എന്നിവര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. എല്ലാവരും വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.മാനന്തവാടി മൈസൂര്‍ റോഡില്‍ കോപ്പറേറ്റീവ് കോളേജിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ശാരീരിക വൈകല്യമുള്ള ദമ്പതികളായ നൗഫലിനും, ജുബൈരിയത്തിനും മാനന്തവാടി നഗരസഭ ഉപജീവനമാര്‍ഗത്തിനായി നല്‍കിയ ഗുമ്മട്ടി കടയും അപകടത്തില്‍ ഭാഗികമായി തകര്‍ന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *