October 14, 2026

സഞ്ചാരസ്വതന്ത്യം ജന്മാവകാശം’ ചുരം ബദല്‍ റോഡിനായി ‘എസ് ഡി പി ഐ ഇരിപ്പു സമരം’

0
IMG_20230106_163244.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: ജില്ലയിലെ എം പി എം എല്‍ എ ഫണ്ടുകള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കാതെ വയനാട്ടുകാരെ വഞ്ചിക്കുകയാണെന്നും,  ജനങ്ങള്‍ക്ക് യാത്രാ സൗകര്യം വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും, വയനാട് ചുരം ബദല്‍ റോഡ് യാഥാര്‍ത്യമാക്കിയില്ലെങ്കില്‍  ജനപ്രതിനിധികള്‍ക്ക് ജില്ലയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത വിധം ജനകീയ സമരം സഘടിപ്പിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു ഈ ദുരിതക്കുരുക്കില്‍ ഇനിയുമെത്ര നാള്‍ – ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുക എന്ന പ്രമേയത്തില്‍ വയനാട് ചുരം കവാടത്തില്‍  എസ് ഡി പി ഐ  വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒരു പകല്‍ ഇരിപ്പു സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് അഡ്വ: കെ .എ. അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി പി. ജമീല ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍ വൈസ് പ്രസിഡന്റ് ഇ.ഉസ്മാന്‍ , ട്രഷറര്‍ കെ .മഹ്‌റൂഫ് സെക്രട്ടറിമാരായ ബബിത ,സല്‍മ  മമ്മൂട്ടി, മണ്ഡലം പ്രസിഡന്റുമാരായ പി. കെ. നൗഫല്‍ , വി.ജാഫര്‍ – മണ്ഡലം സെക്രട്ടറിമായ കെ. പി .സുബൈര്‍ ,പി.നൗഷാദ് ,എ. മുസ്തഫ ,കെ .റഫീഖ് , പി.മുഹമ്മദലി, മഹ്രൂഫ് മേപ്പാടി, വി. റസാഖ്,ഉസ്മാന്‍ മൗലവി ,അലി കുന്നക്കാടന്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *