August 29, 2026

ഒറ്റത്തവണ ധനസഹായം; അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
     
അസംഘടിത മേഖലയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ആശ്വാസക്ഷേമപദ്ധതിയില്‍ ഒറ്റത്തവണ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മറ്റു ക്ഷേമപദ്ധതികളില്‍ അംഗങ്ങള ല്ലാത്തതും പക്ഷാഘാതം, അര്‍ബുദം, ക്ഷയം, ട്യൂമര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ മൂലം അവശത അനുവദിക്കുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക. അപേക്ഷകര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 10 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായോ ജില്ലാ ലേബര്‍ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: ജില്ലാ ലേബര്‍ ഓഫീസ് – 04936 203905, അസിസ്റ്റന്റ് ലേബര്‍ ഓഫീസുകള്‍ – 04936 205711, 8547655684 , 04935241071, 8547655686, 04936 220522, 8547655690. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *