August 31, 2026

കോൽക്കളിയിൽ തിളങ്ങി മുണ്ടേരി സ്കൂളിലെ വിദ്യാർത്ഥികൾ

0
IMG-20230107-WA00042.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിയിൽ എ ഗ്രേഡോടെ തിളക്കമാർന്ന നേട്ടവുമായി മുണ്ടേരി കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ. ജില്ലയിൽനിന്ന് അപ്പീൽ വഴിയാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്. അപ്പീൽ വഴിയെത്തി തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടാണ് എ ഗ്രേഡ് നേട്ടവുമായി വിദ്യാർഥികൾ തിരിച്ച് ചുരം കയറിയത്. പി.സി സൽമാൻ ആണ് പരിശീലനകൻ. കൽപറ്റ ജി.വി.എച്ച്.എസ്.എസിൽനിന്ന് സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച ഏക ഗ്രൂപ്പിനവും കോൽക്കളിയായിരുന്നു. പി.കെ. ആദിൽ മുഹമ്മദ്, എ.പി. മുഹമ്മദ് ജാസിം, എൻ.കെ. മുഹമ്മദ് ജാസിൽ, വി.കെ. മുഹമ്മദ് നിഹാൽ, റിനൂഫ് റഹ്മാൻ, അമൽജിത്ത്, കവിമണി, മുഹമ്മദ് ആഷിഫ്, പി. മുഹമ്മദ് നിഷാൻ, മുഹമ്മദ് അൻഷിബ് ഷാജി, മുഹമ്മദ് ഇർഫാൻ, അഭിജിത്ത് മുകേഷ് എന്നിവരാണ് കോൽക്കളിയിൽ സ്കൂളിനായി മത്സരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *