September 22, 2026

ബത്തേരി ടൗണിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്:കാട്ടാനയെ പിടികൂടി മുത്തങ്ങയിലെ ആന പന്തിയിലേക്ക് മാറ്റും

0
IMG-20230108-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ബത്തേരി നഗരത്തില്‍ ഇറങ്ങി ഭീഷണി ഉയര്‍ത്തിയ കൊലയാളി കാട്ടാന (പി.എം 2 ) യെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനമായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് ഐ എഫ് എസ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാട്ടാനയെ പിടികൂടി മുത്തങ്ങയിലെ ആന പന്തിയിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ ഗൂഡല്ലൂരിൽ പ്രശ്നക്കാരനായ ആന കഴിഞ്ഞ ദിവസമാണ് ഇരളം ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ബത്തേരി എത്തിയത്. ആന നഗരത്തിൽ ഇറങ്ങിയതിനു തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വൈൽഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് ഉപരോധിച്ചതിനെ തുടർന്നാണ് തീരുമാനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *