March 29, 2024

മന്ത്രി എ.കെ. ശശീന്ദ്രന്‍ കുപ്പാടിയും മുത്തങ്ങയും സന്ദര്‍ശിച്ചു

0
Img 20230108 202639.jpg
മുത്തങ്ങ: നാട്ടിലിറങ്ങിയ കാട്ടാനയെ പിടികൂടുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിലയിരുത്തി. കുപ്പാടിയിലും മുത്തങ്ങയിലും മന്ത്രി സന്ദര്‍ശനം നടത്തി. കാട്ടാന ഇപ്പോഴുള്ള കുപ്പാടി റിസര്‍വ് വനപ്രദേശത്ത് വനം വകുപ്പിന്റെ ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്. മുത്തങ്ങയിലെ ആനപരിചരണ കേന്ദ്രവും ആനക്കൊട്ടിലും മന്ത്രി സന്ദര്‍ശിച്ചു. ജനപ്രതിനിധികളുമായും വനപാലകരുമായി ആശയ വിനിമയം നടത്തി. ചെങ്കുത്തായ പ്രദേശത്താണ് ആനയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത്. വനപാലകര്‍ കുങ്കിയാനയുടെ സഹായത്തോടെ ആനയെ സമതല പ്രദേശത്തേക്ക് തുരത്തിക്കൊണ്ടിരിക്കുകയാണ്. വൈകീട്ട് 6 വരെയെ കുങ്കിയാനയെ ഉപയോഗിച്ചുള്ള തുരത്തല്‍ നടപടികള്‍ തുടര്‍ന്നു. മറ്റൊരു ആനകൂടി ഈ ആനയോടൊപ്പം കൂടിയതിനാല്‍ തുരത്തുന്നത് ദുഷ്‌ക്കരമായിരിക്കുകയാണ്. സമതലത്തില്‍ എത്തിയാല്‍ മാത്രമേ ആനയെ മയക്കുവെടിവെക്കാനും ലോറിയില്‍ കയറ്റിക്കൊണ്ടുവരാനും കഴിയുകയുള്ളു. ഈ മേഖലയില്‍ രാത്രി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. മുത്തങ്ങയിലെ കൊട്ടിലില്‍ എല്ലാ അറ്റകുറ്റപണികളും പൂര്‍ത്തിയായി. വനംവകുപ്പ് നടപടിയില്‍ വീഴ്ചയുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
 ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററും നോഡല്‍ ഓഫീസറുമായ കെ.എസ്. ദീപ, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് ഷബാബ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *