സാര്‍ത്ഥകം വിദ്യാഭ്യാസ സെമിനാര്‍ നാളെ

കൽപ്പറ്റ : പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ ബുധന്‍ രാവിലെ 10 ന് ബത്തേരി അധ്യാപക ഭവനില്‍ 'സാര്‍ത്ഥകം' വിദ്യാഭ്യാസ സെമിനാര്‍ നടത്തും. ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്യും. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ അബ്ബാസ് അലി അധ്യക്ഷത വഹിക്കും. പ്രൊഫ. ഡോ. കെ. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
സെമിനാറില്‍ ഡയറ്റ് നടപ്പിലാക്കിയ ആസ്പിരേഷണല്‍ ജില്ലാ വിദ്യാഭ്യാസ പരിപാടികള്‍, പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള വിദ്യാലയതല പരിപാടികള്‍, കേരള പാഠ്യപദ്ധതി പരിഷ്‌ക്കരണം ജനകീയ ചര്‍ച്ചകളുടെ ക്രോഡീകരണം എന്നിവ സംബന്ധിച്ച സെഷനുകള്‍ നടക്കും. കേരള പാഠ്യപദ്ധതി പരിഷ്‌ക്കരണം ജില്ലാതല ജനകീയ ചര്‍ച്ചകളുടെ ക്രോഡീകരണം സംബന്ധിച്ച സെഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. കെ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും.



Leave a Reply