April 26, 2024

ആര്‍ദ്ര വിദ്യാലയം; ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ തുടങ്ങി

0
Img 20230110 183904.jpg
പടിഞ്ഞാറത്തറ :നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടത്തുന്ന ഹെല്‍ത്തി ലൈഫ് ക്യാമ്പയിന് പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വിവിധ മിഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാലയമാണ് പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാ കിരണം പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. 
 ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനുള്ള സന്ദേശങ്ങള്‍ കുട്ടികളില്‍ എത്തിക്കുക അതിനനുസൃതമായി  ജീവിതശൈലി മാറ്റിയെടുക്കുകയുമാണ് ആര്‍ദ്ര വിദ്യാലയം ഹെല്‍ത്തി ലൈഫ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വിവിധ വ്യായാമ മുറകള്‍, പുകയില ഉത്പ്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നുള്ള വിമുക്തി, ശുചിത്വ ശീലങ്ങളും മാലിന്യ നിര്‍മ്മാര്‍ജനവും ക്യാമ്പയിന്റെ ലക്ഷ്യങ്ങളാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ജീവിത ശൈലീ രോഗങ്ങള്‍ കണ്ടെത്തുക, ആരോഗ്യ ബോധവല്‍ക്കരണം നല്‍കുക എന്നിവ വഴി ശാരീരികവും മാനസികവുമായ നല്ല പഠന അന്തരീക്ഷം സൃഷ്ടിക്കുന്നു. 
ക്യാമ്പയിനിന്റെ ഭാഗമായി പരിശോധന ക്യാമ്പും ജീവിത ശൈലീ രോഗ നിര്‍ണ്ണയ സ്‌ക്രീനിംഗും നടന്നു. പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 23 ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ ഉയരം, തൂക്കം, ബി.എം.ഐ, ബി.പി, ജി.ആര്‍.ബി.എസ്, എച്ച്.ബി എന്നിവ പരിശോധിച്ചു. പരിശോധനാ വിവരങ്ങള്‍ ശലഭം പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യും. പദ്ധതി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും.
 നാല് സെഷനുകളായാണ് ക്ലാസ്സുകള്‍ നടന്നത്. 'ജീവിത നൈപുണ്യം' എന്ന വിഷയത്തില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി ആര്‍.കെ.എസ്.കെ കൗണ്‍സലര്‍ വി.പി. മുഹമ്മദലി, 'ലഹരി വിമുക്ത വിദ്യാലയം- കുട്ടികള്‍ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍ മാനസികാരോഗ്യ പദ്ധതി കൗണ്‍സലര്‍ അഞ്ജു, 'ആരോഗ്യകരമായ ഭക്ഷണ രീതി' എന്ന വിഷയത്തില്‍ ബത്തേരി താലൂക്ക് ആശുപത്രി ഡയറ്റീഷ്യന്‍ ഷാക്കിറ, 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന വിഷയത്തില്‍ നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ മൃദുല ദാസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. 
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ആരോഗ്യ കേരളം ഡി.പി.എം ഡോ. സമീഹ സെയ്തലവി, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ആര്‍ദ്രം പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശിവ സുബ്രമണ്യന്‍, ഹെഡ് മാസ്റ്റര്‍ ടി. ബാബു, പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി കിഷോര്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍, ഇന്റേണ്‍സ്, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *