August 7, 2026

ടൗണുകളിലെ ശൗചാലയങ്ങൾ സ്ത്രീ സൗഹാർദ്ധമാക്കണം: വിമൻ ഇന്ത്യാ മൂവ്മെന്റ്

0
IMG-20230110-WA00682.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: ജില്ലയിലെ ടൗണുകളിലുള്ള ശൗചാലയങ്ങൾ സ്ത്രീ സൗഹാർദ്ധമാക്കണമെന്ന് വിമൻ ഇന്ത്യാ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി. പല പ്രധാന ടൗണുകളിലും പൊതുശൗചാലയങ്ങൾ ഉണ്ടെങ്കിലും അവകൾ നിലവിൽ സ്ത്രീകൾക്ക് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിവിശേഷത്തിലാണുള്ളത്. അത് കൊണ്ട് തന്നെ വിദ്യാർത്ഥിനികളും യാത്രക്കാരായ മറ്റുസ്ത്രീകളും, കടകളിലും മറ്റും ജോലി ചെയ്യുന്നവരും പ്രാഥമിക ആവശ്യങ്ങൾ യഥാസമയത്തു നിർവഹിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്.ഇവരിൽ പലരും അടുത്തുള്ള ഹോട്ടലുകളെ ആശ്രയിക്കാറാണ് പതിവ്.മറ്റു ചിലരാവട്ടെ വീട്ടിൽ എത്തുന്നത് വരെ പിടിച്ചു നിർത്തി രോഗം ക്ഷണിച്ചു വരുത്തുകയുമാണ്. അത് കൊണ്ട് അധികൃതർ ടൗണുകളിൽ ഉള്ള പൊതു ശൗചാലയങ്ങൾ സ്ത്രീ സൗഹാർദ്ധമാക്കുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടികൾ കൈകൊള്ളണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജംഷിദ പി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഫൗസിയ കെ കെ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .സംസ്ഥാന സമിതി അംഗം പി ജമീല, ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന ടി, സെക്രട്ടറി നിഷാന, തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ സ്വാഗതവും ജില്ലാ സെക്രട്ടറി മുബീന നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *