April 27, 2026

സുവർണ ജൂബിലി ആഘോഷം സമാപിച്ചു

0
IMG_20230111_111104.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ പെരുന്നാളും സുവർണ ജൂബിലി ആഘോഷവും സമാപിച്ചു.മൂന്നിൻമേൽ കുർബ്ബാനയ്ക്ക് മലബാർ ഭദ്രാസനാധിപൻ ഡോ.   ഗീവർഗീസ് മോർ  സ്തേഫാനോസ് മുഖ്യ കാർമികത്വം വഹിച്ചു. അനുഗ്രഹങ്ങളുടെ നിറവിലായിരിക്കുന്നവർ  മറ്റുള്ളവരുടെ രക്ഷകരാകണമെന്ന് സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. കാരിത്താസ് ഇന്ത്യ മുൻ ഡയറക്ടർ ഫാ. വർഗീസ് മറ്റമന മുഖ്യ സന്ദേശം നൽകി. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ മനയത്ത്, സൈമൺ മാലിയിൽ കോർ എപ്പിസ്ക്കോപ്പ, ഫാ. മത്തായി അതിരമ്പുഴ, വയനാട് എ ഡി എം  എൻ.ഐ. ഷാജു, ഷാജി മൂത്താശേരിയിൽ, റോയി പോൾ പടിക്കാട്ട്, വി.ഇ. കുര്യാക്കോസ്, കെ.എം. ഷിനോജ്, അന്നമ്മ കുറ്റിത്തോട്ടത്തിൽ, ഷിജോ മുണ്ടയ്ക്കൽ, റിനിൽ ബാബു മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. ചാരിറ്റി വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയവരെ പ്രത്യേകം ആദരിക്കുകയും ചെയ്തു. നഗര പ്രദക്ഷിണം, നേർച്ച സദ്യ, ആശീർവാദം എന്നിവ നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *