April 18, 2024

ജില്ലക്കഭിമാനമായി വീണ്ടും ഡബ്ലു. ഒ . എച്ച് . എസ്. എസ്. പിണങ്ങോട് അറബി കലോൽസവത്തിൽ മൂന്നാം സ്ഥാനം

0
Img 20230111 171649.jpg
പിണങ്ങോട് : 61ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ 56 എ ഗ്രേഡുകളും അറബിക് കലോൽസവത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ,3516 സ്ക്കൂളുകൾ പങ്കെടുത്ത കലോത്സവത്തിലെ ജനൽ ഇനത്തിൽ പതിനാറാം സ്ഥാനം നേടി ഡബ്ലു ഒ  .എച്ച് .എസ് .എസ് പിണങ്ങോട്  വീണ്ടും ജില്ലക്കഭിമാനമായി.
 എച്ച് .എസ് വിഭാഗത്തിൽ ഒപ്പന, ദഫ് മുട്ട്, വഞ്ചിപ്പാട്ട്, അറബിക് സംഘഗാനം എന്നീ ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത  ഇനത്തിൽ മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിൽ മിൻഹ ഫാതിമ, ഗസൽ ആലാപനത്തിൽ ഹെമിൻ സിഷ, ഇംഗ്ലീഷ് ഉപന്യാസത്തിൽ ശ്രീ പാർവ്വതി പ്രസാദും എ ഗ്രേഡിനർഹരായി.
 എച്ച് .എസ് .എസ് വിഭാഗത്തിൽ ലളിത ഗാനത്തിൽ മായാവിനോദ്, കഥകളി സംഗീതത്തിൽ ഗായത്രി കെ, ഉറുദു ഉപന്യാസത്തിൽ നസ്റിൻ ഫർസാന, അറബി കഥാ രചനയിൽ റിഷാന കെ, ഉറുദു കവിതാ രചനയിൽ ഫായിസ എന്നിവർ എ ഗ്രേഡും , വിഭ കൃഷ്ണ അക്ഷരശ്ലോകത്തിൽ ബി ഗ്രേഡും നേടി. മൽസരിച്ച മൂന്നിനങ്ങളിലും  എ ഗ്രേഡ് നേടിയ മിൻഹ ഫാത്തിമ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മിന്നും താരമായി.
അറബിക് കലോൽസവത്തിൽ മൽസരിച്ച 7 ഇനങ്ങളിൽ 6 എ ഗ്രേഡും ഒരു ബി ഗ്രേഡും ലഭിച്ചു. ആയിഷ അൻവർ – മുഷാറ, ജുമാന ഫാത്തിമ – കഥാ രചന, ഫർഹാന കെ.ടി – ക്യാപ്ഷൻ രചന , മോണോ ആക്ട് – സജ ഫാത്തിമ, കഥാപ്രസംഗം – റിദ മറിയം എന്നിവർ എ ഗ്രേഡും പോസ്റ്റർ മേക്കിങ്ങിൽ അഫ്ര ഫാത്തിമ ബി ഗ്രേഡും കരസ്ഥമാക്കി.
വർഷങ്ങളായി  സംസ്ഥാന കലോൽസവത്തിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തിന് ഈ വർഷവും ജില്ലയുടെ ഖ്യാതി നിലനിർത്താനായി.വിജയികളായ പ്രതിഭകളെ യും പഠിപ്പിച്ച് അണിയിച്ചൊരുക്കിയ ഗുരുക്കൻമാരെയും പി റ്റി എ  മാനേജ്മെൻ്റ് എന്നിവയുടെ നേതൃത്വത്തിൽ ബാൻറ് മേളമടങ്ങിയ ഘോഷയാത്രയുടെ  അകമ്പടിയോടെ , പിണങ്ങോട് ടൗണിൽ  നിന്നും സ്ക്കൂളിലേക്ക് ആനയിച്ചു പിന്നീട് നടന്ന അനുമോദന ചടങ്ങ് പി.ടി.എ പ്രസിഡണ്ട് നാസർ കാതിരി ഉദ്ഘാടനം ചെയ്തു , എസ് എം സി  കൺവീനർ  ലത്തീഫ് പുനത്തിൽ,  വാർഡ്  മെമ്പർമാരായ  അൻവർ പി.കെ , ജാസിർ പാലയ്ക്കൽ , പി.ടി.എ വൈസ്പ്രസിഡണ്ട് ത്വൽഹിത്ത് തോട്ടോളി , ആഷ അൻവർ പ്രിൻസിപ്പാൾ അബ്ദുൾ റഷീദ് ഹെഡ് മാസ്റ്റർ അൻവർ ഗൗസ് , നാസർ പറശ്ശിനി  ഇല്യാസ് കാപ്പാട് ,അബ്ദുറഹിമാൻ സുല്ലമി ഷഫീഖ് കെ.കെ, ഫാത്തിമ ഷഫ്ന ഹാറൂൺ തങ്ങൾ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *