ഉജ്വലം 23 :എൽ എസ് എസ്,യൂ എസ് എസ് പരീശീലനം ഉദ്ഘാടനംനടത്തി

തരുവണ: തരുവണ ഗവൺമെന്റ് യു പി.സ്കൂളിലെ എൽ എസ് എസ്,യു എസ് എസ് പരിശീലന പരിപാടി ” ഉജ്ജ്വലം 23 വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൻ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.കൈതയ്ക്കൽ ഗവ . എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ കെ കെ സുരേഷ് രക്ഷാകർതൃ ബോധവത്കരണ ക്ലാസെടുത്തു. പതിനാറാം വാർഡ് മെമ്പർ അമ്മദ് . കെ സമ്മാനദാനം നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ കെ. കെ സന്തോഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബേബി റാണി പി എസ് നന്ദിയും പറഞ്ഞു.



Leave a Reply