November 7, 2026

ഡീസൽ ഓട്ടോ: കാലാവധി നീട്ടി

0
IMG_20230111_172609.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നത് വിലക്കിയുള്ള കേരള മോട്ടോര്‍ വാഹന നിയമം 1989, 292 എ ചട്ടം പ്രാബല്യത്തില്‍ വരുന്ന തീയതി 2024 ജനുവരി ഒന്നിലേക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചതായി വയനാട് ആര്‍.ടി.ഒ അറിയിച്ചു. നേരത്തെ 2021 ജൂണ്‍ ഒന്ന് മുതലായിരുന്നു നിയമത്തിന് പ്രാബല്യം നിശ്ചയിച്ചിരുന്നത്. 15 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ 2024 ജനുവരി ഒന്നിനകം  എല്‍.പി.ജി, ഇലക്ട്രിക്, സി.എന്‍.ജി, എല്‍.എന്‍.ജി എന്നീ ഇന്ധനങ്ങളിലേക്ക് മാറ്റണമെന്നും ആര്‍.ടിഒ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *