April 20, 2024

പ്രാദേശിക വിദ്യാഭ്യാസ ശാക്തീകരണം അനിവാര്യം;സാര്‍ത്ഥകം വിദ്യാഭ്യാസ സെമിനാര്‍

0
Img 20230111 Wa00462.jpg
ബത്തേരി : ജില്ലയുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കായി പ്രാദേശിക വിദ്യാഭ്യാസ സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് ഡയറ്റിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവവനില്‍ നടന്ന സാര്‍ത്ഥകം വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി. വിദ്യാലയ വിഭവ ഗ്രൂപ്പുകളുടെ സഹായത്തോടെ ജില്ലയില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന പഠന പിന്നാക്കാവസ്ഥകളെ മറികടക്കണം. വികേന്ദ്രീകൃതമായുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. അധ്യാപകരും പൊതുസമൂഹവും ചേര്‍ന്ന് പഠനത്തില്‍ പിന്നാക്കമായ കുട്ടികളെ പഠന പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ട് കൊണ്ടുവരണം. കുട്ടികളുടെ ഹാജര്‍ ഉറപ്പുവരുത്താനുള്ള ജാഗ്രതയുണ്ടാകണം. പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതികള്‍ നിരന്തരം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിന് പ്രത്യേക ശ്രദ്ധ നല്‍കണം. പ്രാദേശികമായുള്ള പ്രത്യേക പഠന പദ്ധതികള്‍ അനിവാര്യമാണെങ്കില്‍ അതിനും ശ്രമിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. പാഠ്യപദ്ധതി പരിഷ്‌കരണങ്ങളും ജില്ലയുടെ പഠന പിന്നാക്കാവസ്ഥയും സെമിനാര്‍ ചര്‍ച്ച ചെയ്തു. ആസ്പിരേഷണല്‍ ജില്ലാ വിദ്യാഭ്യാസ പരിപാടികള്‍, പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള വിദ്യാലയതല പരിപാടി (വിന്‍സ്), കേരള പാഠ്യപദ്ധതി പരിഷ്‌ക്കരണം ജില്ലാതല ജനകീയ ചര്‍ച്ചകളുടെ ക്രോഡീകരണം തുടങ്ങിയവ സംബന്ധിച്ചുളള വിശകലനങ്ങള്‍, സംവാദങ്ങള്‍ എന്നിവ സെമിനാറില്‍ നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'സാര്‍ത്ഥകം' വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചത്. 
സെമിനാര്‍ ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.കെ അബ്ബാസ് അലി അധ്യക്ഷത വഹിച്ചു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാലയം നല്‍കുന്ന നിരന്തര പിന്തുണ പദ്ധതിയായ 'വിന്‍സ്' ന്റെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ എ.ഗീതയും മോഡ്യൂള്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍.മണിലാലും പ്രകാശനം ചെയ്തു. അദ്ധ്യാപകര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ജനകീയ ചര്‍ച്ചയുടെ സംഗ്രഹം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശശിപ്രഭയ്ക്ക് കൈമാറി. ഡയറ്റ് വയനാട് സീനിയര്‍ ലക്ചറര്‍ ആസിപിരേഷണല്‍ ജില്ലാ വിദ്യാഭ്യാസ കോഡിനേറ്റര്‍ കെ.എം സെബാസ്റ്റ്യന്‍, ഡയറ്റ് വയനാട് സീനിയര്‍ ലക്ചറര്‍ എം.ഒ സജി എന്നിവര്‍ സെമിനാര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.  
പാഠ്യപദ്ധതി പരിഷ്‌കരണം ജില്ലാതല ജനകീയ ചര്‍ച്ചയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വ്വഹിച്ചു. മൈസൂര്‍ ആര്‍.ഐ.ഇഎന്‍.പി.ഇ.ആര്‍.പി പ്രൊഫസര്‍ ഡോ.കെ അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എം എന്‍.ഐ ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശശിപ്രഭ, വിദ്യാകിരണം മിഷന്‍ കോഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സമഗ്ര ശിക്ഷ ഡി.പി.സി വി. അനില്‍കുമാര്‍, കൈറ്റ് വയനാട് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ സി. മുഹമ്മദ് അലി, സുല്‍ത്താന്‍ ബത്തേരി ബി.പി.സി ടി. രാജന്‍, മാനന്തവാടി ബി.പി.സി അനൂപ് കുമാര്‍, വൈത്തിരി ബി.പി.സി ഷിബു.ആര്‍, സുല്‍ത്താന്‍ ബത്തേരി എ.ഇ.ഒ വി.ടി എബ്രഹാം, വി.എച്ച്.എസ്.ഇ കോഡിനേറ്റര്‍ ബിജോഷ് സെബാസ്റ്റ്യന്‍, വൈത്തിരി എ.ഇ.ഒ പ്രതിനിധി കെ.വി ജോര്‍ജ്ജ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി.ആര്‍ ഷീജ, ഡയറ്റ് സീനിയര്‍ ലക്ചറര്‍ വി.സതീഷ് കുമാര്‍, ഡയറ്റ് ലക്ചറര്‍ ടി. മനോജ് കുമാര്‍, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ ടി.വി വിനീഷ്, ഡി.ഇ.ഒ പ്രതിനിധി കെ.കെ സുരേഷ് കുമാര്‍, മാനന്തവാടി എ.ഇ.ഒ എം.എം ഗണേശന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ സി.പി സുധീഷ് എന്നിവര്‍ സംസാരിച്ചു. വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍, പ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *