April 27, 2026

കെ.എസ്.ആർ ടി സി സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായ രണ്ട് യുവാക്കളെ എം ഡി എം എയുമായി പിടികൂടി

0
IMG-20230112-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ:ഇന്നലെ രാത്രി 9.20 മണിക്ക് ബാംഗ്ലൂർ – പത്തനംതിട്ട കെ.എസ്.ആർ ടി സി സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായ രണ്ട് പാലക്കാട്ടുകാരിൽ നിന്നും അതിമാരക മയക്ക്മരുന്ന് വിഭാഗത്തിൽപെട്ട 27.02 ഗ്രാം എം ഡി എം എ കണ്ടെത്തി . മണ്ണാർക്കാട് അലനെല്ലൂർ വില്ലേജിൽ പള്ളിക്കാട്ടുതൊടി വീട്ടിൽ ഷാജിയുടെ മകൻ ഹാഷിം . പി.ടി.( 25).മണ്ണാർക്കാട് അലനെല്ലൂർ വില്ലേജിൽ പടിപ്പുര വീട്ടിൽ സുബൈർന്റെ മകൻ ജുനൈസ് . പി.( 23) എന്നിവരെയാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദീൻ അറസ്റ്റ് ചെയ്ത് കേസെടുത്തത്. പാലക്കാടിൽ വിതരണത്തിന് വേണ്ടി ബാംഗ്ലൂരിൽ നിന്നും വാങ്ങി ബസ്സിൽ വരുന്ന വഴിയാണ് എക്സൈസിന്റെ കൈയ്യിൽ പെട്ടത് പൊതു മാർക്കറ്റിൽ ഇതിന് 50000 രൂപവരെയുണ്ട്. പരിശോധനയിൽ പ്രവന്റീവ് ഓഫീസർമാരായ പി.കെ.പ്രഭാകരൻ, അജീഷ് .ടി.ബി. സിവിൽ എക്സൈസ് ഓഫീസർമാരായ എം കെ ബാലകൃഷ്ണൻ ,സുധീഷ് കെ.കെ. എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *