November 7, 2026

വിദ്യാ സ്കൂൾസ് സ്റ്റേറ്റ് ഫുട്ബോൾ ടൂർണമെന്റ്

0
IMG-20230111-WA00472.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: വിദ്യാ സഹോദയ സ്കൂൾ കോംപ്ലക്സ് സ്റ്റേറ്റ് ഫുട്ബോൾ ടൂർണമെന്റ് സുൽത്താൻ ബത്തേരി ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. സന്തോഷ് ട്രോഫി ഫുട്ബോൾ താരം മുഹമ്മദ് റാഷിദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിദ്യാ കൗൺസിൽ സി.ഒ.ഒ നജീബ് സി.എച്ച് മുഖ്യാഥിതിയായി. ഐഡിയൽ സ്നേഹഗിരി മാനേജർ സമീർ സി.കെ അധ്യക്ഷത വഹിച്ചു. ജെ.ഐ.എച്ച് വയനാട് ജില്ലാ പ്രസിഡണ്ട് ടി.പി യൂനുസ്, ഐ ഇ സി ഐ ഒഫിഷ്യൽ ജാബിർ മുഹമ്മദ്, ഹൈറുദ്ദീൻ, എ.സി മുഹമ്മദ്, വി.കെ റഫീഖ്, ഷമീം ബക്കർ, ഹംസ മുറിച്ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പാൾ ഷമീർ ഗസ്സാലി സ്വാഗതവും സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.
ആദ്യ മത്സരങ്ങൾക്ക് ശേഷം പ്ലെസന്റ് ഓമശ്ശേരി, അൽ ഇസ്ലാഹ് കേച്ചേരി, അൻസാർ പെരുമ്പിലാവ്, ഗോൾഡൻ കോട്ടക്കൽ, ഐഡിയൽ സ്നേഹഗിരി ബത്തേരി, ഹൊറിസോൺ ഇരിക്കൂർ, അൽ ഫറൂഖ് പടപ്പറമ്പ, പ്രോഗ്രസ്സിവ് പഴയങ്ങാടി എന്നീ ടീമുകൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് അർഹത നേടി.
ടൂർണമെന്റ് നാളെ  ജനുവരി 12 വ്യാഴം സമാപിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന പരിപാടിയിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി സമ്മാനദാനം നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ സത്താർ മുഖ്യാഥിതിയായിരിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *