April 26, 2026

താല്‍ക്കാലിക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂര്‍നാട് ജില്ലാ ട്രൈബല്‍ ആശുപത്രിയില്‍ എക്‌സ് റേ ടെക്‌നീഷ്യന്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എക്‌സ് റേ ടെക്‌നീഷ്യന്‍ – എ.ഇ.ആര്‍.ബി അംഗീകരിച്ച ബി.എം. ആര്‍.ടി/ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡി.ആര്‍.ടി)/ ഡി. ആര്‍.ആര്‍.ടി ഇ.എല്‍.ഒ.ആര്‍.എ രജിസ്‌ട്രേഷന്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭിഷലണീയം. നഴ്‌സിംഗ് അസിസ്റ്റന്റ്- ഏഴാം തരം പാസ്സായി രിക്കണം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭിഷലണീയം. എ.എന്‍. എം കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജനുവരി 30 രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഹാജറാവണം. മാനന്തവാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.ഫോണ്‍: 04935 296100.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *