February 5, 2023

കെ. എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടർ മോശമായി പെരുമാറിയെന്ന പരാതിയുമായി വീട്ടമ്മ

IMG_20230114_141048.jpg

പുൽപ്പള്ളി : പുൽപ്പള്ളി മാനന്തവാടി റൂട്ടിൽ ഓടുന്ന ആർ. എൻ.കെ 564 നമ്പർ, കെ എസ് ആർ ടി സി ബസിൽ സുഖമില്ലാത്ത മകനെ കൊണ്ട് യാത്ര ചെയ്യുകയായിരുന്നു  വീട്ടമ്മക്ക് മോശം പെരുമാറ്റം ഉണ്ടായതായി പരാതി . യാത്രയ്ക്കിടയിൽ മകന് പനി കൂടുകയും, തലകറക്കം ഉണ്ടാവുകയും ചെയ്തതിനാൽ അമ്മയുടെ മടിയിൽ കിടത്തേണ്ടിവന്നു. ആകെ 16 ഓളം യാത്രക്കാർ മാത്രം ഉണ്ടായിരുന്ന ആ ബസ്സിൽ  ക്ഷീണിതനായ മകനെ മടിയിൽ കിടത്തിയത് കണ്ട് കണ്ടക്ടർ കുട്ടിയോട് വളരെ മോശമായി സംസാരിച്ചു. നേരത്തെ ഡിപ്രഷന് ഉണ്ടായിരുന്ന കുട്ടിക്ക് ഈ  സമയത്ത് ഡിപ്രഷൻ വളരെ കൂടുതലാവുകയും ചെയ്തു.  കുട്ടിക്ക് ഉണ്ടായ മാനസികാവസ്ഥയിൽ അമ്മ ഡ്രൈവറോഡ് കുട്ടിയുടെ രോഗാവസ്ഥയെ പറ്റി സംസാരിച്ചു.
 ആ സമയം കണ്ടക്ടർ അമ്മയോടും വളരെ മോശമായാണ് സംസാരിച്ചതെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പേടി തട്ടിയ കുട്ടിക്ക് ഇതുവരെ മാനസികനിലസാധാരണഗതിയിൽ ആകാത്തതിനെ തുടർന്നാണ് മാതാപിതാക്കൾ പരാതിയുമായി രംഗത്തുവന്നത്.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *