March 19, 2024

നാട്ടുകാർ പുലികളായി കുപ്പാടിത്തറയിൽ കടുവ കുടുങ്ങി

0
Img 20230114 131117.jpg
• റിപ്പോർട്ട്. ഹരിപ്രിയ
പടിഞ്ഞാറത്തറ: കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മണിക്കൂറുകൾക്കകം മയക്ക് വെടിവെക്കാൻ സാധിച്ചത് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ജാഗ്രത.രാവിലെ വാഴത്തോട്ടത്തിൽ കടുവയെ കണ്ടയുടൻ നാട്ടുകാർ തമ്പടിച്ചു. വാട്സപ്പ് ,ഫോൺ വഴി പ്രദേശത്ത് സന്ദേശം ഒഴുകി. പല ഭാഗത്ത് നിന്നും ജനങ്ങൾ വാഴ തോട്ടത്തിന് ചുറ്റും കാവലായി നിന്നു. വാളാട് പുതുശേരിയിലുണ്ടായ ദുരനുഭവം ഇവിടെയുണ്ടാവരുതെന്ന  നിശ്ചയമായിരുന്നു അതിന് പിന്നിൽ .ഉദ്യോഗസ്ഥ തലത്തിൽ നിന്ന് നാട്ടുകാർക്ക് അപകട സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പല ഭാഗത്തായി ആളുകൾ തമ്പടിച്ചു. പോലീസ് വന പാലക സംഘത്തിൻ്റെ ആർജവവും മയ്ക്ക് വെടിക്ക് ആക്കം കൂട്ടി. കടുവയുടെ കാലിനാണ് മയക്കു  വെടി വെച്ചത്.ആറ് തവണയോളം വെടിവെച്ചതായാണ് സൂചന.  വാളാട്
 കർഷകനെ ആക്രമിച്ച കടുവ തന്നെയെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥ വൃന്ദം. അവിടെ സ്ഥാപിച്ചിരുന്ന കൂട്ടിലും ക്യാമറയിലും കടുവ പെടാത്തത് പ്രദേശത്ത് നിന്നും ഉൾവലിഞ്ഞതിൻ്റെ സൂചനയാണ്. കടുവയുടെ സഞ്ചാര പരിധിയും വാളാട് – കുപ്പാടിത്താ ദൂരവും ഇതിന് സാക്ഷ്യമാകുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *