April 27, 2026

ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം ക്ലാസുകാരിക്ക് ഒന്നാം സ്ഥാനം

0
IMG_20230115_102314.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : വയനാട് ജില്ല സഹോദയ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം ക്ലാസുകാരിക്ക് ഒന്നാം സ്ഥാനം.                വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾ സഹോദയ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസുകാരി ദുർഗ്ഗാ കെ.വി -എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി; സു.ബത്തേരി.എം.എൽ.എ – ഐസി ബാലകൃഷ്ണൻ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.                 പൂമല മാക്ലിയോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച്  നടത്തിയ ജില്ലാതല ടൂർണമെന്റിൽ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് 182 വിദ്യാർത്ഥികൾ മത്സരിച്ചു.ഏഴു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സംസ്ഥാനതല ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് തീവ്ര പരിശീലനം നടത്തി വരുന്ന  ദുർഗ പ്രശസ്ത താരം  വി ആർ. സന്തോഷിന്റെ കീഴിലാണ്  കഴിഞ്ഞ 3 മാസമായി പരിശീലിച്ചു വരുന്നത്.   വരദൂർ എ.യുപി സ്കൂളിലെ അധ്യാപകൻ  ചന്ദ്രശേഖരന്റെയും പഞ്ചായത്ത് ജീവനക്കാരി ഐശ്വര്യ ലക്ഷ്മിയുടെയും ഏക മകളാണ്  ദുർഗ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *