November 7, 2026

മുതിർന്ന പൗരൻമാരുടെ വയോജന കൂട്ടായ്മയും വാർഷികാഘോഷവും

0
IMG-20230115-WA00482.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാരുടെ
വയോജന കൂട്ടായ്മയും വാർഷികാഘോഷവും നിയമബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ജില്ല പഞ്ചായത്തംഗം എൻ സി പ്രസാദ് ഉദ്ഘാടനം ചെയ്തു.പൊഴുതന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ ശശിധരൻ കെഎം സ്വാഗതം ആശംസിക്കുകയും സി ടി മൊയ്തീൻ നന്ദി പറയുകയും ചെയ്തു.ചടങ്ങിൽ വയോജന ക്ഷേമ കാര്യങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൂട്ടായ്മയുടെ സെക്രട്ടറി പികെ ആലിയെ വൈത്തിരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സലീം എംകെ ഉപഹാരം നൽകി ആദരിച്ചു. വയോജനങ്ങളും സുരക്ഷയും എന്ന വിഷയത്തിൽ ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ് ക്ലാസ് നയിച്ചു.തുടർന്ന് വയോജനങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *