April 26, 2024

കളേഴ്സ് 2023: പ്രതിഭാസംഗമവും പ്രസംഗപരിശീലന ഉദ്ഘാടനവും നടത്തി

0
Img 20230116 Wa00102.jpg
ബത്തേരരി : ബത്തേരിയിൽ.കെ പി സി സിയുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും പ്രസംഗ പരിശീലന ഉദ്ഘാടനവും  ബത്തേരി കോ ഓപ്പറേറ്റീവ് കോളേജിൽ നടത്തി.

വിവിധ മേഖലകളിൽ പ്രത്യേകിച്ച്, കലാ – കായിക സാഹിത്യ മേഖലകളിൽ മികവ് തെളിയിച്ചവരെ പ്രതിഭാ സംഗമത്തിൽ ആദരിച്ചു.കൂടാതെ സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രസംഗ പരിശീലന പരിപാടി കെ പി സി സി ജനറൽ സെക്രട്ടറി കെ.കെ അബ്രാഹം ഉദ്ഘാടനം ചെയ്തു .
സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മാടപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി . നിയോജക മണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു .സംസ്ക്കാര സാഹിതിയുടേയും പാർട്ടിയുടെയും ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു . വിവിധ കലാപരിപാടികളും സംഗമത്തിൽ നടത്തുകയുണ്ടായി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *