April 19, 2024

എം.ആർ.പൊതയൻ: 23-മത് ചരമവാർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

0
Img 20230116 112106.jpg
 
മീനങ്ങാടി :  എം.ആർ.പൊതയൻ 23-മത് ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി. കൊള ഗപ്പാറ സൗഗന്ധിക വെസ്റ്റ് ഗെയ്റ്റ് ഹാളിൽ നടന്ന  എം.ആർ.പൊതയൻ അനുസ്മരണ സമ്മേളനത്തിൽ എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ചെയർമാൻ എം.കെ.ശിവരാമൻ മാതമൂല അധ്യക്ഷത വഹിച്ചു.കവയിത്രിയുംപിന്നണി ഗായികയുമായ  ബിന്ദു ഇരുളം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂജക്കൂട്ടം ആഘോഷ കമ്മിറ്റി ചെയർമാൻ എം.ശിവരാമൻ മുട്ടുകൊല്ലി അനുസ്മരണ പ്രഭാഷണം നടത്തി. പി.സി.സജീവൻ (സൂപ്രണ്ട് ഓഫ് പോലീസ് ക്രൈംബ്രാഞ്ച്, തൃശ്ശൂർ), പി.ജയരാജൻ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്),എ.ബി.സത്യൻ (ജില്ലാ രജിസ്ട്രാർ, വയനാട്) ശാന്തി സുനിൽ (മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ),രാജേഷ് ഇ.സി.( അഞ്ചിലൻ), ആർട്ടിസ്റ്റ് ,ഡ്രോയിംഗ് ടീച്ചർ) ലക്ഷ്മണൻ മൊക്കത്ത് (സെക്രട്ടറി,  പൂജക്കൂട്ടം) സുനിൽവേങ്ങൂർ (കോച്ച്, ട്രൈബൽ സ്പോർട്സ് അക്കാദമി, വയനാട്) രാജൻ വട ചിറ(സെക്രട്ടറി, ഏകല്യവൻ അയൽക്കൂട്ടം, ബത്തേരി ) ബാലൻ പൂതാടി (പ്രസിഡൻ്റ്, തമ്പായി അയൽക്കൂട്ടം മീനങ്ങാടി) വിജു സി.എസ്.(സെക്രട്ടറി, പുത്തരി അയൽക്കൂട്ടം)  എ .ദേവകി (മുൻ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്) കെ.ആർ.ബാലൻ, ബാലൻ വാഴത്തോട്ടം, പ്രസംഗിച്ചു. മനോഹരൻ തച്ചമ്പത്ത് സ്വാഗതവും, എം.ആർ.പൊതയൻ കൾച്ചറൽ ഫോറം കൺവീനർ വി..എസ്. ജയാനന്ദൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *