April 26, 2024

ജില്ലാതല സംഗമം സംഘടിപ്പിച്ചു

0
Img 20230116 195740.jpg
കല്‍പ്പറ്റ:ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ജില്ലാതല സംഗമം കല്‍പ്പറ്റ ഗ്രീന്‍  ഗേറ്റ്‌സ്  ഓഡിറ്റോറിയത്തില്‍ വെച്ച്  നടത്തി. മുന്‍ ജില്ല എം.സി. എച്ച് ഓഫീസര്‍ സി. മേരി ക്കുട്ടി ഉദ്ഘാടനവും , സ്വാഗത സംഘം കണ്‍വീനര്‍ യു.എന്‍. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ. ഹരിന്ദ്രന്‍  സ്വാഗതവും , ഷൈല ഫ്രാന്‍സിസ്സ് നന്ദിയും പറഞ്ഞു.  അനുശോചന പ്രമേയം കെ . വിജയന്‍ അവതരിപ്പിച്ചു. സേവനമനുഷഠിച്ച പഴയ കാല ആരോഗ്യ പ്രവര്‍ത്തകരായ ടി.പി. കുട്ടപ്പന്‍ നായര്‍ , സി.വി. അന്നക്കുട്ടി, എം.ജി. മേരി , ചന്ദ്രിക, പാത്തുമ്മ, മാധവി, സി. മേരിക്കുട്ടി, ശ്യാമള ദേവി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ആരോഗ്യ മേഖലയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *