April 26, 2026

കല്ലു മൊട്ടംകുന്നില്‍ വന്യമൃഗം ആടിനെ കൊന്നു

0
IMG-20230118-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി കല്ലു മൊട്ടംകുന്നില്‍ വന്യമൃഗം ആടിനെ കൊന്നു.  പ്രദേശവാസിയായ മണിതൊട്ടി ബിജുവിന്റെ ഒരു വയസുള്ള ആടിനെയാണ് കൊന്നത്.  കരച്ചില്‍ കേട്ട് 
ലൈറ്റ് ഇട്ടപ്പോഴേക്കും എന്തോ ജീവി ഓടി പോകുന്ന ശബ്ദം കേട്ടതായി ബിജു പറയുന്നു.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീടിനോട് ചേർന്ന ഭാഗത്ത് ഉണ്ടായിരുന്ന ആടിനെയാണ് കൊന്നത്.തൊഴുത്തിൽ പശുക്കൾ ഉണ്ടായിരുന്നുവെങ്കിലും കുഴപ്പങ്ങൾ ഒന്നുമില്ല തൊഴുത്തിനെ പുറത്ത് കെട്ടിയിരുന്ന ആടിനെയാണ് ആക്രമിച്ചതെന്ന്  ബിജു പറഞ്ഞു.
മാനന്തവാടി പോലീസ് വിവരമറിഞ്ഞ ഉടൻതന്നെ പ്രദേശത്ത് ക്യാമ്പ്  ചെയ്യുന്നുണ്ട്. മാനന്തവാടി നഗര പരിധിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മാത്രമാണ്  ഈ സ്ഥലം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *