October 6, 2024

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയായി ഉയര്‍ത്തുന്നതിന് ബജറ്റില്‍ തുക അനുവദിക്കണം-ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20230118 171004.jpg
 കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങള്‍ ആതുര ചികിത്സാ രംഗത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെയാണ്. കഴിഞ്ഞ ദിവസം കടുവയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോമസ് എന്ന കര്‍ഷകനെ വയനാട് മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് യാത്രയില്‍ ആമ്പുലന്‍സില്‍ വെച്ച് ഗുരുതര സാഹചര്യം ഉണ്ടാകുകയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അടിയന്തിര ചികിത്സക്ക് സമീപിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തത് നിലവില്‍ വയനാട് ജില്ലാ മെഡിക്കല്‍ കോളേജ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിനുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാതിരിക്കുകയും ഡോക്ടര്‍മാരുടെ അപര്യാപ്തതയും ചികിത്സയിലുണ്ടായ കാലതാമസവും കൊണ്ടാണ് ഇത്തരമൊരു സാഹര്യത്തിലേക്ക് എത്തിച്ചത്. അത്തരമൊരു സാഹചര്യത്തില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തണമെന്നും 2023-24 ബജറ്റില്‍ തുക അനുവദിക്കണമെന്നും കല്‍പ്പറ്റ  നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് ആരോഗ്യ വകുപ്പ് മന്ത്രിയോടും, ധനകാര്യവകുപ്പ് മനത്രിയോടും നിവേദനത്തില്‍ ആവശ്യപ്പെട്ടു.  ജില്ലയിലെ തന്നെ അതിപ്രധാനമായ ആശുപത്രികളിലൊന്നാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രി. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ട് 16 വര്‍ഷമായെങ്കിലും ഇന്നും ഒരു സി.എച്ച്.സി എന്ന നിലയില്‍ നിന്നും ഉയര്‍ന്നിട്ടില്ല. ഇന്നും അപര്യാപ്തതകളാല്‍ വീര്‍പ്പ് മുട്ടുകയാണ് പ്രസ്തുത ആശുപത്രി. മറ്റ് ജില്ലയിലെ ജനറല്‍ ആശുപത്രികളെ അപേക്ഷിച്ച് രോഗികളെ ഉള്‍കൊള്ളുന്ന കാര്യത്തില്‍ വളരെ പിറകിലാണ്. ദിവസേനെ ആയിരത്തിലധികം രോഗികള്‍ പ്രസ്തുത ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ജില്ലയിലേയും, നിയോജകമണ്ഡലത്തിലെയും പാവപ്പെട്ട സാധാരണക്കാരായ രോഗികള്‍ ഇപ്പോഴും ഉയര്‍ന്ന സംവിധാനങ്ങളോട് കൂടിയുള്ള ചികിത്സക്കായി മറ്റ് ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളേയും, സ്വകാര്യ ആശുപത്രികളേയുമാണ് ആശ്രയിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ആദിവാസികളും, തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സാധാരണക്കാര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്ക് വലിയ വാടക കൊടുത്താണ് ആമ്പുലന്‍സ് അടക്കമുള്ള വാഹനങ്ങളില്‍ പോകുന്നത്. ഇത് ഇവര്‍ക്കുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും മറ്റ് ബുദ്ധിമുട്ടുകളും വളരെ വലുതാണ്. വേണ്ട രീതിയില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുകയാണെങ്കില്‍ കല്‍പ്പറ്റ നിവാസികള്‍ക്ക് മാത്രമല്ല വയനാട് ജില്ലകാര്‍ക്ക് മൊത്തമായിട്ട് ഒരു ആശ്രയമായിരിക്കുമെന്നും ടി. സിദ്ധിഖ് എം.എല്‍.എ നിവേദനത്തില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *