April 26, 2024

പിണറായി ഭരണത്തില്‍ സംഘങ്ങളും ജീവനക്കാരും തകര്‍ച്ചയുടെ പാതയില്‍ :എൻ ഡി അപ്പച്ചന്‍

0
Img 20230118 171152.jpg
കൽപ്പറ്റ :  പിണറാ യി വിജയന്‍ സര്‍ക്കാരിന്റെ കീഴില്‍ സഹകരണ സംഘങ്ങളും ജീവനക്കാരും തകര്‍ച്ചയുടെ പാതയില്‍ ആണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എക്‌സ് എം എല്‍ എ അഭിപ്രായപ്പെട്ടു.സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെയും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെയും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞുവക്കുന്ന സമീപനം ജനാധിപത്യ കേരളത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.സാമൂഹ്യ സേവനപെന്‍ഷന്‍ വിതരണം ചെയ്ത സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്‍കേണ്ട പെന്‍ഷന്‍ ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ,പലിശരഹിത വായ്പ നല്‍കിയതിലൂടെ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ള പലിശ സബ്‌സിഡി അടിയിന്ത രമായി കൊടുത്ത് തീര്‍ത്ത് സംഘങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കണമെന്നും ക്ഷീരമേഖലയില്‍ മില്‍മയുടെ സംഭരണവിലയുടെ പത്ത് ശതമാനം ക്ഷീരസംഘങ്ങള്‍ക്ക് മാര്‍ജിനായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എന്‍ ഡി ഷിജു അദ്ധ്യക്ഷനായിരുന്നുപെന്‍ഷന്‍ പ്രായം അറുപത് വയസാക്കി ഏകീകരിക്കുക,പെന്‍ഷന്‍, വെല്‍ഫെയര്‍ ബോഡുകളിലേക്ക് കെ.സി.ഇ.എഫിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക,കുടിശ്ശികയായ ക്ഷാമബത്തകള്‍ അനുവദിക്കുക,മെഡിസെപ്പ് പദ്ധതി സഹകരണ ജീവനക്കാര്‍ക്കും നടപ്പിലാക്കുക,പലവക സംഘങ്ങളിലെ ജീവനക്കാരുടെ തസ്തിക ഘടനയും ശമ്പളവും പരിഷ്‌ക്കരിക്കുക,കാലിത്തീറ്റ സബ്‌സിഡി പുനസ്ഥാപിക്കുക,മൊത്തവ്യാപാര സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും.വയനാട് ജില്ലാ യു ഡി എഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാക്ഷണം നടത്തി സംസ്ഥാന വൈസ് പ്രസിഡന്റ്ടി.സി. ലൂക്കോസ്, കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ്‌കോട്ടയില്‍, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോബി ഷ് തോമസ്,തൃശ്ശിലേരി ക്ഷീര സംഘം പ്രസിഡന്റ് വിവി രാമകൃഷ്ണന്‍ ,കെ 'സി ഇ എഫ് സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ സുനില്‍, സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീഹരി, കോ _ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം ആര്‍ രാജന്‍ ,ജില്ലാ സെക്രട്ടറി ജില്‍സണ്‍മാത്യു, ജിഷാ ആനന്ദ്, പി എന്‍ സുധാകരന്‍, ജിജു പി, ജോയ്‌സ് ജോണ്‍, അബ്ദുള്‍ മജീദ് പി, എന്നിവര്‍ സംസാരിച്ചു. വി എന്‍ ശ്രീകുമാര്‍ സ്വാഗതവും കെ ഗോപകുമാര്‍ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *