പുൽപ്പള്ളിയിൽ സുരഭി ആർട്സ് ആൻഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
പുൽപ്പള്ളി: സുരഭി ആർട്സ് ആൻഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, പൂക്കള മത്സരം, പുരുഷ-വനിതാ ടീമുകൾ പങ്കെടുത്ത വടംവലി മത്സരം എന്നിവ നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാത്യു ഉണ്ണിപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ പാലമറ്റം, ഗ്രാമപഞ്ചായത്തംഗം വർഗീസ് മുരിയൻകാവിൽ, സുമ മാധവൻ, ഉണ്ണിക്കുട്ടൻ മാസ്റ്റർ, ചന്ദ്രബാബു, യതീന്ദ്രജിത്ത് എന്നിവർ സംസാരിച്ചു.





Leave a Reply