April 26, 2026

കോഴിക്കോട് വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
IMG_20230128_120535.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ വയനാട്  സ്വദേശി മരിച്ചു.കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം മില്‍മ കണ്ടയ്‌നര്‍ ലോറി  കാറുമായി ഇടിച്ചുണ്ടായ അപകടത്തില്‍   ബത്തേരി കോടതിപ്പടി പുത്തന്‍കുന്ന് വെങ്കരിങ്കടക്കാട്ടില്‍   ഷഫീഖ് (46) ആണ് മരിച്ചത്. വയനാട് ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന നാനോ കാറും മില്‍മയുടെ കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ  ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.പരുക്കേറ്റ ഷഫീഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *