March 22, 2023

ട്രാക്ടർ സബ്സിഡി പദ്ധതി: ക്രമക്കേട് കാട്ടി കോടികൾ തട്ടിയതായി ആരോപണം

IMG-20230128-WA00372.jpg
കൽപ്പറ്റ: കൃഷി വ്യാപനത്തിനും യന്ത്രവത്കൃത കാർഷിക രീതി പ്രോൽസാഹിപ്പിക്കുന്നതിനും നടത്തുന്ന സബ്സിഡി പദ്ധതിയിൽ വൻ ക്രമക്കേട് നടത്തിയതായി ആരോപണം. സർക്കാർ നടപ്പാക്കിവരുന്ന സ്മാം പദ്ധതിയിൽ ട്രാക്ടറുകൾക്ക് നൽകിയ  സബ്സിഡിയിലാണ് ക്രമക്കേട് നടത്തി കോടികളുടെ ട്രാക്ടർ കച്ചവടം നടത്തിയതെന്ന് ആരോപണം. ജോൺ ഡിർ എന്ന ട്രാക്ടർ കമ്പനിയുടെ പി.റ്റി.ഒ. എച്ച്.പി ( പവർ ടേക്കിംഗ് ഓഫ് ഹോഴ്സ് പവർ ) തിരുത്തിയാണ് ക്രമക്കേട് നടത്തിയതത്രെ. കർഷക പ്രിയ മോഡലായ 50: 45 ൻ്റെ പവറാണ് ലേബലിൽ തിരുത്തിയിരിക്കുന്നത്. 38.2 പവറുള്ള ഇതിന് മൂന്ന് ലക്ഷമാണ് സബ്സിഡി ലഭിക്കുക. എന്നാൽ അഞ്ച് ലക്ഷം അല്ലെങ്കിൽ 50% സബ്സിഡി ലഭിക്കാൻ 40.5 എന്ന് മാറ്റിയിരിക്കുകയാണ്. കമ്പനി ഔദ്യോഗികമായി നൽകിയ രേഖകളിൽ ഇത് 38.2 ആണ്. 50 45 മോഡൽ ട്രാക്ടർ കൂടുതൽ വിപണിയിലിറക്കാനാണ് സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം വരുത്തി ഡീലറിന് ലാഭമുണ്ടാക്കിയത്.
ട്രാക്ടറിന്റെ പി ടി ഒ  പവറനു മൂന്നു വി ഭാഗത്തിലും സബ്സി ഡി നിരക്കും വ്യ ത്യസ്തമാണ്.ട്രാക്ടറിന്റെ പവർ അളന്ന്റിപ്പോർട്ട്നൽകുന്നത്കേന്ദ്രസർക്കാരിന്കീ ഴിലുള്ള
സെൻട്രൽ ഫാം മിഷനറി ട്രെയിനിങ്ആൻഡ്ടെസ്റ്റിംഗ്ഇൻസ്റ്റിറ്റ്യൂട്ട്, ബുധനിയിൽ നിന്നുമാണ്.
ഈ പവറിന്റെ അടിസ്ഥാനത്തിൽ 20-40 പി ടി ഒ  എച്ച് പി  പവർ വി ഭാഗത്തിന് 50% അല്ലെങ്കി ൽ
പരമാവധി 3 ലക്ഷം രൂപ വരെയും, 40-70 പി ടി ഒ എച്ച്പി പവർ   വി ഭാഗത്തിന് 50% അല്ലെങ്കി ൽ പരമാവധി 5
ലക്ഷം രൂപ വരെയുമാണ്സബ്സി ഡി നൽകി വരുന്നത്.
എന്നാൽ കഴിഞ്ഞവർഷങ്ങളിൽ കേരളത്തിൽ വി റ്റ ജോൺ ഡിയർ എന്ന കമ്പനിയുടെ 50:45ഡി  വി 2
എ ഡബ്ലിയു ഡി  എന്ന ട്രാക്ടർ 40-70 പി ടി ഒ  എച്ച് പി  വി ഭാഗത്തിൽ വി ൽക്കുകയുണ്ടായി. യഥാർത്ഥത്തിൽ കമ്പനി ഈ
വാഹനത്തിന്റെ പി ടി ഒ  പവർആയി പറഞ്ഞിരിക്കുന്നത് അഥവാ 38.2 എച്ച്പി ആ ണ് .
സെൻട്രൽ ഫാം മിഷനറി ട്രെയിനിങ്ആൻഡ്ടെസ്റ്റിംഗ്ഇൻസ്റ്റിറ്റ്യൂട്ട്, ബുധനി പുറത്തിറക്കിയ
ടെസ്റ്റിംഗ്റിപ്പോർട്ടിലും ഇതുതന്നെയാണ്കാണുന്നത്. (ടെസ്റ്റ്‌  റിപ്പോർട്ട്‌  നമ്പർ : ടി  -1160/1687/2018).
 സ്മാം പദ്ധതിയിൽ കർഷകർ രജിസ്റ്റർ ചെ യ്ത് യന്ത്രസാമഗ്രികൾ വാങ്ങുന്ന agrimachinary.nic.in എന്ന
വെബ്സൈറ്റിൽ സെൻട്രൽ ഫാം മിഷനറി ട്രെയിനിങ്ആൻഡ്ടെസ്റ്റിംഗ്ഇൻസ്റ്റിറ്റ്യൂട്ട്,
ബുധനിയുടെ ടി -1160/1687/2018 എന്ന നമ്പറിൽ തന്നെ നൽകി യിട്ടു ള്ള ടെസ്റ്റിംഗ്റിപ്പോർട്ടിൽ 50:45ഡി  വി 2 4 ഡബ്ലിയു ഡി ന്റെ പി ടി ഒ  എച്ച് പി യായി നൽകി യിട്ടു ള്ളത് 31.3 കെ ഡബ്ല്യു / 42.6 എച്ച് പി  എന്നാണ്. അതിനാൽ
തന്നെ സെൻട്രൽ ഫാം മിഷനറി ട്രെയിനിങ്ആൻഡ്ടെസ്റ്റിംഗ്ഇൻസ്റ്റിറ്റ്യൂട്ട്, ബുധനിയുടെ
ടെസ്റ്റിംഗ്റിപ്പോർട്ടിൽ കൃത്രിമം നടത്തിയാണ്ഈവെബ്സൈറ്റിൽ ടെസ്റ്റിംഗ്റിപ്പോർട്ട്
നൽകി യിരിക്കുന്നതെന്നും ആരോപണമുണ്ട്.
സ്മാംപദ്ധതിയിൽ കേരളത്തിലെ കർഷകർക്ക്നൽകി ക്കൊണ്ടിരുന്ന 50:45ഡി  വി 2 4 ഡബ്ല്യുഡി .
ട്രാക്ടറുകളുടെ ലേബലിം ഗ്പ്ലേറ്റിൽ പിറ്റി ഒ പവറായി നൽകി യിരിക്കുന്നത് 40.5 എച്ച് പി  എന്ന്മാത്രമാണ്.
പക്ഷേതൊട്ട്അയൽ സംസ്ഥാനമായ കർണാടകയിൽ വി ൽക്കുന്ന ഇതേ മോഡൽ ട്രാക്ടറിന്റെ
ലേബലി ൽ പ്ലേറ്റിൽ സെൻട്രൽ ഫാം മിഷനറി ട്രെയിനിങ്ആൻഡ്ടെസ്റ്റിംഗ്ഇൻസ്റ്റിറ്റ്യൂട്ട്,
ബുധനിയുടെ റിപ്പോർട്ടിലെ പ്രൊവിഷൻ  ഓഫ്  ലേബലിങ്  പ്ലേറ്റ്ൽ  നൽകി യിരിക്കുന്ന പോലെ 38.2 എച്ച് പി 
എന്നാണ് രേഖപ്പെടുത്തിയിട്ടു ള്ളത്.
ഇത്തരത്തിൽ വി ഭാഗം മാറ്റിഈട്രാക്ടർ വി ൽപ്പന നടത്തി ഒരു ട്രാക്ടറിന്മേൽ 1.45 ലക്ഷം രൂപ
അധിക സബ്സി ഡി നൽകി സർക്കാർ ഖജനാവി ൽ നിന്ന്ഭീമമായ തുക തട്ടിയെടുത്തിട്ടുണ്ടത്രെ. വയനാട് സ്വദേശിയുടെ പരാതിയിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. അതേ സമയം ഇത്തരം ആരോപണത്തെ ഡീലർമാരും കമ്പനിയും അടിസ്ഥാന രഹിതമാണന്നും വ്യക്തമാക്കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news