April 25, 2024

തമ്പായി അയൽക്കൂട്ടം നിർമ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

0
Img 20230129 Wa00242.jpg
മീനങ്ങാടി: ആദിവാസി വിഭാഗങ്ങൾക്ക് മാത്രമല്ല മറ്റു ജനവിഭാഗങ്ങൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് തമ്പായി അയൽക്കൂട്ടം നടത്തി വരുന്നതെന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ.വിനയൻ അഭിപ്രായപ്പെട്ടു. വേങ്ങൂരിൽ തമ്പായി അയൽക്കൂട്ടം നിർമ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അശരണർക്ക് ആശ്വാസമാകുന്ന പ്രവർത്തനങ്ങളാണ് നാളിതുവരെയായി നടത്തി വരുന്നത്. തമ്പായി അയൽക്കൂട്ടം പ്രസിഡൻ്റ് ബാലൻ പൂതാടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.പി.ഷിജു, ശാന്തി സുനിൽ, ജിഷ്ണുരാജൻ എന്നിവരും ആദിവാസി -സാമുദായിക പ്രവർത്തകരായ ബി. കുഞ്ഞിരാമൻ, രാജൻ വടചിറ, ലക്ഷ്മണൻ മൊക്കത്ത്, എം.ശിവരാമൻ മുട്ടുകൊല്ലി, കെ.ആർ.ബാലൻ, അജയൻ മടൂർ, ശിവരാമൻ പള്ളവയൽ, ശ്രീധരൻ ചെറിയമല, എന്നിവർ പ്രസംഗിച്ചു.തമ്പായി അയൽക്കൂട്ടം സെക്രട്ടറി എം.കെ.ശിവരാമൻ മാതമൂല സ്വാഗതവും തമ്പായി അയൽക്കൂട്ടം ട്രഷറർ പി.കെ.സുബ്രമണ്യൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *