February 4, 2023

ചീങ്ങേരി സെന്റ് മേരീസ് ഒ‍ാര്‍ത്തഡോക്സ് പള്ളിയില്‍ തിരുനാളിന് തുടക്കമായി

IMG-20230130-WA00332.jpg

അമ്പലവയല്‍ ∙ ചീങ്ങേരി സെന്റ് മേരീസ് ഒ‍ാര്‍ത്തഡോക്സ് പള്ളിയില്‍ ദൈവമാതാവിന്റെ പെരുന്നാളും സുവിശേഷ യോഗവും ആത്മീയ സംഘടനകളുടെ ആരംഭിച്ചു. ഫെബ്രുവരി 6 വരെയുള്ള പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ജോബി വര്‍ഗീസ് മാമ്പള്ളിയില്‍ കെ‍ാടി ഉയര്‍ത്തി. ഫെബ്രുവരി 2 വരെ എല്ലാ ദിവസവും വൈകിട്ട് സന്ധ്യാ നമസ്കാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ, സമര്‍പ്പണ പ്രാര്‍ഥന, വിളക്ക് നേര്‍ച്ച, വയോജന സംഗമം എന്നിവയുണ്ടാകും. ഫാ. എല്‍ദോ അപ്രത്തുകാട്ടില്‍, ഫാ. ജോര്‍ജ് വാക്കനാംപാടം എന്നിവര്‍ നേതൃത്വം നല്‍കും. ഫെബ്രുവരി 3 ന് ആദ്യഫല ശേഖരണം. ഫെബ്രുവരി 4 ന് വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം, ലഹരി വിരുദ്ധ ക്യാംപെയ്ന് ഫാ. ബേസില്‍ പൗലോസ് നേതൃത്വം നല്‍കും, ജാഗ്രത ജാലം മാജിക് ഷോ. ഫെബ്രുവരി 5 ന് രാവിലെ 8 ന് കുര്‍ബാന, വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം, ഗ്രാമശുദ്ധീകരണ റാസ, ആശീര്‍വാദം, ആകാശവിസ്മയം.
പ്രധാന പെരുന്നാള്‍ ദിവസമായ ഫെബ്രുവരി 6 ന് 7. 30 ന് പ്രഭാത നമസ്കാരം, 8. 30 ന് കുര്‍ബാനക്ക് ഫാ. ബെഞ്ചമിന്‍ തോമസ് നേതൃത്വം നല്‍കും, മധ്യസ്ഥ പ്രാര്‍ഥന, പ്രസംഗം, ആശീര്‍വാദം, സമ്മാനദാനം, ലേലം, പെ‍ാതുസദ്യ, കെ‍ാടിയിറക്കല്‍, വൈകിട്ട് 6. 20 ന് കലാസന്ധ്യയോടെ സമാപിക്കും
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *