November 8, 2026

ജീവിതശൈലി- ഊർജ്ജ കാര്യശേഷി സെമിനാർ സംഘടിപ്പിച്ചു

0
IMG-20230130-WA00342.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള എനർജി മാനേജ്മെൻ്റ് സെൻ്ററിൻ്റെയും സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആൻ്റ് ഡെവലപ്പ്മെൻ്റിൻ്റേയും ഒയിസ്ക ഇൻറർനാഷണലിൻ്റേയും ആഭിമുഖ്യത്തിൽ മാനന്തവാടി ഹിൽ ബ്ലൂസ് സ്കൂളിൻ്റെ സഹകരണത്തോടെ ഊർജ്ജ കിരൺ പ്രോജക്ടിൻ്റെ ഭാഗമായി ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഒയിസ്ക വയനാട് ചാപ്റ്റർ സെമിനാർ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉൽഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ മിനി തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എം. സി. റിസോഴ്സ് പേർസൺ കെ.പവിത്രൻ ക്ലാസ്സെടുത്തു.ഒയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി ഡോ.തോമസ് തേവര, ഹിൽ ബ്ലൂംസ് സ്കൂൾ മാനേജർ ജോർജ് ജോസഫ്, ഒയിസ്ക വയനാട് ജില്ല സെക്രട്ടറി തോമസ് സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *